തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. 2026 ഓഗസ്റ്റ് 14ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിലും വമ്പൻ റിലീസിനായാണ് ഒരുങ്ങുന്നത്. മലയാളി യുവതാരം മമിത ബൈജുവാണ് ചിത്രത്തിലെ നായിക.
സിതാര എന്റർടെയ്ൻമെന്റ്സ് ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫോർച്യൂൺ ഫോർ സിനിമാസിന്റെ സഹകരണത്തോടെയാണ് നിർമാണം. ശ്രീകര സ്റ്റുഡിയോസ് ചിത്രം അവതരിപ്പിക്കുന്നു.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനമായ ‘പട്ടാമ്പൂച്ചി’ ലിറിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. ദേശീയ പുരസ്കാര ജേതാവായ ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കിയത്. ഗാനത്തിലെ മമിത ബൈജുവിന്റെ നൃത്തച്ചുവടുകളും സ്ക്രീൻ പ്രസൻസും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
സൂര്യയുടെ അഭിനയജീവിതത്തിലെ 46-ാമത്തെ ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസ്’, ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ലക്കി ഭാസ്കർ’ ന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ്. തിരക്കഥയും സംവിധായകൻ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. കുടുംബബന്ധങ്ങളും വികാരനിമിഷങ്ങളും വിനോദവും സമന്വയിപ്പിച്ച ഒരു സമ്പൂർണ ഫാമിലി എന്റർടെയ്നറായാണ് ചിത്രം എത്തുന്നതെന്നാണ് ടീസറുകളും പോസ്റ്ററുകളും സൂചിപ്പിക്കുന്നത്.
ചിത്രത്തിൽ രവീണ ടണ്ടൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിലീസിന് മുൻപേ തന്നെ ചിത്രത്തിന്റെ ഒ.ടി.ടി. അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്.
🎬🔥 #Suriya's much-awaited family entertainer #ViswanathaAndSons is all set for a grand worldwide release on August 14, 2026!
🎭 Directed by #VenkyAtluri
💃 Starring #MamithaBaiju
🎶 Music by #GVPrakashKumar
🎥 Kerala Release by #NewSuryaFilms#Suriya46 #TamilCinema… pic.twitter.com/NNekqKZWi3— CinemaCafe™ Media (@cinemacafemedia) July 4, 2026
സാങ്കേതിക മികവിലും ശ്രദ്ധേയമായ സംഘമാണ് ചിത്രത്തിനൊപ്പം അണിനിരക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് നിമിഷ് രവിയും സംഗീതം ഒരുക്കുന്നത് ജി.വി. പ്രകാശ് കുമാറുമാണ്. എഡിറ്റിംഗ് നവീൻ നൂലിയും പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാനും കൈകാര്യം ചെയ്യുന്നു.
അണിയറ പ്രവർത്തകർ
സംവിധാനം, രചന: വെങ്കി അറ്റ്ലൂരി
നിർമ്മാണം: സൂര്യദേവര നാഗ വംശി, സായ് സൗജന്യ
അവതരണം: ശ്രീകര സ്റ്റുഡിയോസ്
കേരള വിതരണം: ന്യൂ സൂര്യ ഫിലിംസ്
ഛായാഗ്രഹണം: നിമിഷ് രവി
സംഗീതം: ജി.വി. പ്രകാശ് കുമാർ
എഡിറ്റിംഗ്: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈൻ: ബംഗ്ലാൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി)
ലൈൻ പ്രൊഡ്യൂസർ: കരുമാഞ്ചി ഉമാ മഹേശ്വര റാവു
ആർട്ട് ഡയറക്ഷൻ: ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ
ആക്ഷൻ: വി. വെങ്കട്ട്
കൊറിയോഗ്രഫി: ശേഖർ വി.ജെ, വിജയ് ബിന്നി
സംഭാഷണം: കെ.എൻ. വിജയകുമാർ
വിഎഫ്എക്സ് സൂപ്പർവൈസർ: വാസുദേവ റാവു മൊജ്ജാദ
കളറിസ്റ്റ്: വൈശാഖ് ശിവ
ഡോൾബി അറ്റ്മോസ് മിക്സ്: ടി. ഉദയ് കുമാർ
പബ്ലിസിറ്റി ഡിസൈൻ: കബിലൻ
ഡിജിറ്റൽ മാർക്കറ്റിംഗ്: സന്ദീപ് കുൽക്കർണി
❤️പിആർഒ: ശബരി
കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുങ്ങുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’, സൂര്യയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൊണ്ടും ഇതിനോടകം വലിയ പ്രതീക്ഷ നേടിയിരിക്കുകയാണ്.
Suriya’s Viswanatha and Sons to Release Worldwide on August 14 | New Surya Films Acquires Kerala Rights
Suriya and Mamitha Baiju starrer Viswanatha and Sons, directed by Venky Atluri, is set for a worldwide release on August 14, 2026. New Surya Films will distribute the film in Kerala. The family entertainer also stars Raveena Tandon, Radhika Sarathkumar, and Bhavani Sre.