പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടുന്ന ‘നാഗബന്ധം’ എന്ന ചിത്രത്തിലെ പുതിയ ഗാനമായ **“വീരനാഗ”**യുടെ ലിറിക്കൽ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അഭിഷേക് നാമ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ഫാന്റസി ആക്ഷൻ ചിത്രത്തിലെ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജുനൈദ് കുമാറും അഭേയും ചേർന്നാണ്. മലയാളം പതിപ്പിനായി സന്തോഷ് വർമ്മ രചിച്ച വരികൾക്ക് ദീപക് ബ്ലൂ ശബ്ദം നൽകിയിരിക്കുന്നു.
ലിറിക്കൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മേക്കിങ് ദൃശ്യങ്ങൾ ഗാനത്തിന്റെ വമ്പൻ സ്കെയിലും ദൃശ്യ ഭംഗിയും വ്യക്തമാക്കുന്നു. ഭഗവാൻ ശിവനെ ആരാധിക്കുന്ന നാഗസാധുക്കളുടെ ആചാരങ്ങളെയും ആത്മീയതയെയും പശ്ചാത്തലമാക്കി ഒരുക്കിയ ഗാനമാണ് “വീരനാഗ”. നാഗസാധുക്കളുടെ താണ്ഡവ ഭാവവും ശിവാരാധനയുടെ തീവ്രതയും പകർത്തുന്ന രീതിയിലാണ് ഗാനത്തിന്റെ ദൃശ്യാവിഷ്കാരം.
ചിത്രത്തിലെ നായകനായ വിരാട് കർണ്ണ അവതരിപ്പിക്കുന്ന ശിവതാണ്ഡവ നൃത്ത രംഗങ്ങളാണ് ഗാനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. അതോടൊപ്പം വിപുലമായ സെറ്റുകളും ആധുനിക വിഷ്വൽ എഫക്ടുകളും ഗാനത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നുണ്ട്.
ജൂലൈ 3, 2026-ന് ലോകമെമ്പാടും റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ജി.എഫ്. ഫിലിംസ് ആൻഡ് റിലീസ് ആണ്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കിഷോർ അന്നപുറെഡ്ഡിയും നിഷിത നാഗിറെഡ്ഡിയും ചേർന്നാണ് നിർമ്മാണം. ലക്ഷ്മി ഇറയും ദേവാൻഷ് നാമയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. താരക് സിനിമാസ് സഹനിർമ്മാണ പങ്കാളികളാണ്.
നേരത്തെ പുറത്തിറങ്ങിയ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത നേടിയിരുന്നു. വിപുലമായ യുദ്ധരംഗങ്ങൾ, പുരാണ പശ്ചാത്തലങ്ങൾ, നിഗൂഢ ലോകങ്ങൾ, അതിശയിപ്പിക്കുന്ന ദൃശ്യ സാങ്കേതിക വിദ്യ എന്നിവ ചേർത്ത് ഒരുക്കിയ ചിത്രമെന്ന നിലയിൽ ‘നാഗബന്ധം’ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.
പുരാതന ക്ഷേത്രങ്ങളും മറഞ്ഞുപോയ നാഗരികതകളും ദിവ്യശക്തികളുമായി ബന്ധപ്പെട്ട രഹസ്യങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തുവിന്റെ കേന്ദ്രം. ലോകോത്തര നിലവാരത്തിലുള്ള വിഷ്വൽ എഫക്ടുകളും ആക്ഷൻ രംഗങ്ങളും ഉപയോഗിച്ച് വലിയൊരു സിനിമാറ്റിക് അനുഭവം ഒരുക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. ചിത്രത്തിലെ പ്രധാന ആക്ഷൻ സീക്വൻസുകൾ ഒരുക്കിയിരിക്കുന്നത് ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ വ്ലാഡ് റിംബർഗ് ആണ്.
🔥 #VeeraNaga lyrical video from #Nagabandham is now out!
Featuring Virat Karrna in a powerful Shiva-inspired avatar, the song showcases the film's grand scale, spiritual energy, and stunning visuals ahead of its worldwide release on July 3, 2026.#ViratKarrna #AbhishekNama… pic.twitter.com/suA3ZiW8Kg
— CinemaCafe™ Media (@cinemacafemedia) June 27, 2026
നഭാ നടേഷ്, ഐശ്വര്യ മേനോൻ, ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി.എസ്. അവിനാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും. വിദേശ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സീ സ്റ്റുഡിയോസ് ആണ്.
സാങ്കേതിക പ്രവർത്തകർ
രചന & സംവിധാനം – അഭിഷേക് നാമ
ഛായാഗ്രഹണം – സൗന്ദർ രാജൻ എസ്
സംഗീതം – അഭേ, ജുനൈദ് കുമാർ
പശ്ചാത്തല സംഗീതം – ജുനൈദ് കുമാർ
എഡിറ്റിംഗ് – ആർ.സി. പനവ്
പ്രൊഡക്ഷൻ ഡിസൈൻ – അശോക് കുമാർ
സംഭാഷണം – കല്യാൺ ചക്രവർത്തി
ആക്ഷൻ – കനൽ കണ്ണൻ, വ്ലാഡ് റിംബർഗ്, റിയൽ സതീഷ്, കേച്ച ഖംഫക്ഡി, നന്ദു, റൺ നവരച്, ജൂനിയർ വെങ്കട്ട്
കൊറിയോഗ്രാഫി – ബൃന്ദാ, ഗണേഷ് ആചാര്യ, ശ്രസ്തി വർമ്മ
വിഎഫ്എക്സ് ഡയറക്ടർ – അഭിഷേക് നാമ
വിഎഫ്എക്സ് – തണ്ടർ സ്റ്റുഡിയോസ്
സൗണ്ട് ഡിസൈൻ – സിങ്ക് സിനിമാസ്
കളറിസ്റ്റ് – കെൻ മെറ്റ്സ്കർ
പബ്ലിസിറ്റി ഡിസൈൻ – കാനി സ്റ്റുഡിയോ
മാർക്കറ്റിംഗ് – അരുൺ കുമാർ പൊടപതി, ഹാഷ്ടാഗ് മീഡിയ
❤️പിആർഒ – ശബരി
Nagabandham Veera Naga Lyrical Video Released | Virat Karrna Starrer Set for July 3 Worldwide Release
The lyrical video of “Veera Naga” from Abhishek Nama’s fantasy action epic Nagabandham has been released. Featuring Virat Karrna in a powerful Shiva-inspired avatar, the pan-Indian film is set for a worldwide theatrical release on July 3, 2026.