പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ഐ നോബഡി’ എന്ന ചിത്രത്തിലെ ആദ്യ ഗാനമായ ‘സജ്ജേ ഖബ്ബെ – ആന്തം ഓഫ് നോബഡി’ പുറത്തിറങ്ങി. കൊച്ചിയിലെ ലുലു മാളിൽ നടന്ന വമ്പൻ താരനിറഞ്ഞ ചടങ്ങിലാണ് ഗാനത്തിന്റെ വീഡിയോ അണിയറപ്രവർത്തകർ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. റിലീസിന് പിന്നാലെ ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മലയാള സിനിമയിലെ ശ്രദ്ധേയ കൂട്ടുകെട്ടുകളിലൊന്നായ പൃഥ്വിരാജ്–ജേക്സ് ബിജോയ് കോമ്പിനേഷൻ വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഐ നോബഡി’ക്കുണ്ട്. എട്ട് ഗാനങ്ങൾ ഉൾപ്പെടുന്ന ചിത്രത്തിലെ ആദ്യ റിലീസായ ഈ ആന്തം ഇതിനോടകം ആരാധകരുടെ പ്ലേലിസ്റ്റുകളിലേക്ക് ഇടംപിടിച്ചു കഴിഞ്ഞു.
ബോളിവുഡ് ഗായകൻ സുധീർ യദുവംശി, റാപ്പർ ബിജോർൺ, ഗായിക സിമ്രാൻ കൗർ എന്നിവർ ചേർന്നാണ് ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത്. സിദ് കൗശാൽ എഴുതിയ വരികളോടെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ ശീർഷകമായ ‘സജ്ജേ ഖബ്ബെ’ എന്നത് പഞ്ചാബി ഭാഷയിലെ പ്രയോഗമാണ്. ‘സജ്ജേ’ എന്നത് വലതുവശത്തെയും ‘ഖബ്ബെ’ എന്നത് ഇടതുവശത്തെയും സൂചിപ്പിക്കുന്ന വാക്കുകളാണ്.
‘റോഷാക്ക്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ നിസാം ബഷീർ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ഐ നോബഡി’. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ4 എക്സ്പെരിമെന്റ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ സുപ്രിയ മേനോൻ, മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവരാണ്. ചിത്രം ജൂലൈ 9ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ട്രെയിലർ വലിയ ശ്രദ്ധ നേടിയിരുന്നു. ബാങ്ക് കവർച്ചയെ പശ്ചാത്തലമാക്കിയുള്ള ഒരു സ്റ്റൈലിഷ് ഹീസ്റ്റ് ത്രില്ലർ ആയിരിക്കും ചിത്രം എന്ന സൂചനയാണ് ട്രെയിലർ നൽകിയത്. ‘റോഷാക്ക്’, ‘ഇബിലീസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുൾ വീണ്ടും നിസാം ബഷീറിനൊപ്പം തിരക്കഥ ഒരുക്കുന്ന ചിത്രവുമാണിത്.
‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’ എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ‘ഐ നോബഡി’ ഏറെ ശ്രദ്ധ നേടുന്നുണ്ട്. അതോടൊപ്പം മലയാള സിനിമയിൽ അപൂർവമായി മാത്രം കണ്ടിട്ടുള്ള മേക്കിങ് ശൈലിയും വമ്പൻ ആക്ഷൻ സീക്വൻസുകളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണെന്നാണ് റിപ്പോർട്ടുകൾ. വാനിക്ക് ബെൻ, കലൈ കിംഗ്സ്റ്റൺ, അമിത് ജോളി ബാസ്റ്റിൻ എന്നിവർ ചേർന്ന് ഒരുക്കിയ അഞ്ച് ഹൈ-വോൾട്ടേജ് ആക്ഷൻ രംഗങ്ങളും കാർ ചേസ് സീക്വൻസുകളും ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നായിരിക്കും.
🎶 "Sajje Khabbe – Anthem of Nobody" is out now! Jakes Bejoy returns with another electrifying track for I, Nobody, starring Prithviraj Sukumaran and Parvathy Thiruvothu. In theatres worldwide on July 9, 2026.#INobody #PrithvirajSukumaran #JakesBejoy #MalayalamCinema #Mollywood… pic.twitter.com/ZTv5nrTarX
— CinemaCafe™ Media (@cinemacafemedia) June 25, 2026
ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ. യു., ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ എന്നിവരടങ്ങുന്ന വലിയ താരനിരയും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം: ദിനേശ് പുരുഷോത്തമൻ
എഡിറ്റിംഗ്: റമീസ് എം.ബി.
ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം
പ്രൊഡക്ഷൻ ഡിസൈൻ: അർഷാദ് നാക്കോത്ത്
മേക്കപ്പ്: റോണക്സ് സേവ്യർ
കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ
പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ
ഫിനാൻസ് കൺട്രോളർ: കിരൺ നെട്ടയം
ആക്ഷൻ: വാനിക്ക് ബെൻ, കലൈ കിംഗ്സ്റ്റൺ, അമിത് ജോളി ബാസ്റ്റിൻ
സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്
വി.എഫ്.എക്സ്: ലവാ കുശ
മാർക്കറ്റിംഗ്: കാറ്റലിസ്റ്റ്
ഡിസൈൻ: റ്റിംഗ്
പ്രൊമോഷൻസ്: പൊഫാക്ഷിയോ
ഡിജിറ്റൽ മാർക്കറ്റിംഗ്: വിപിൻ കുമാർ വി.
കളറിസ്റ്റ്: സുരേഷ് രവി
സ്റ്റിൽസ്: രോഹിത് കെ. സുരേഷ്
ഡിസൈൻസ്: യെല്ലോ ടൂത്ത്
ടീസർ എഡിറ്റ്: ബ്ലെസ് തോമസ്.
Sajje Khabbe – Anthem of Nobody Released | Jakes Bejoy’s First Track from I, Nobody Starring Prithviraj
The first song, “Sajje Khabbe – Anthem of Nobody,” from Prithviraj Sukumaran and Parvathy Thiruvothu’s I, Nobody is out now. Composed by Jakes Bejoy, the film releases worldwide on July 9, 2026.