ചിരഞ്ജീവിയും സംവിധായകൻ ബോബി കൊല്ലിയും വീണ്ടും ഒന്നിക്കുന്ന പുതിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ശ്രദ്ധ നേടുന്നു. KVN Productionsയുടെ ബാനറിൽ വെങ്കട്ട് കെ നാരായണൻ നിർമ്മിക്കുന്ന ഈ ഹൈ-വോൾട്ടേജ് മാസ് എന്റർടെയ്നർ ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര് #ChiruBobby2 / #Chiru158 എന്നാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പ്രോജക്ടിന്റെ ഔദ്യോഗിക ലോഞ്ച് മെയ് 21 ന് നടക്കും.
ചിത്രത്തിന്റെ പ്രഖ്യാപനം വ്യത്യസ്തമായ രീതിയിലാണ് ചിരഞ്ജീവി നടത്തിയത്. ജിം വർക്ക്ഔട്ട് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം പുതിയ ചിത്രത്തിലേക്കുള്ള തയ്യാറെടുപ്പുകൾ ആരാധകരെ അറിയിച്ചത്. ശക്തമായ ആക്ഷൻ രംഗങ്ങൾക്കായി ശരീരഭാരം നിയന്ത്രിച്ച് കൂടുതൽ ഫിറ്റായ ലുക്കിലേക്ക് മാറുന്ന ചിരഞ്ജീവിയുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
വീഡിയോയിൽ പ്രകടമാകുന്ന ചിരഞ്ജീവിയുടെ എനർജിയും സമർപ്പണവും സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തുകയാണ്. ഓരോ വ്യായാമ രംഗത്തും അദ്ദേഹം പുലർത്തുന്ന കൃത്യതയും ആത്മാർത്ഥതയും പുതിയ ചിത്രത്തിൽ ഒരു മാസ് പ്രകടനം തന്നെയായിരിക്കും അദ്ദേഹം കാഴ്ചവയ്ക്കുക എന്ന സൂചനയാണ് നൽകുന്നത്.
നേരത്തെ ചിത്രത്തിന്റെ നിർമ്മാതാക്കൾ പുറത്തിറക്കിയ കോൺസെപ്റ്റ് പോസ്റ്ററും ലുക്ക് ടെസ്റ്റ് ഇമേജും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. Waltair Veerayyaയുടെ വൻ വിജയത്തിന് ശേഷം ചിരഞ്ജീവിയും ബോബി കൊല്ലിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയുടെ ഹൈപ്പിനെ ഉയർത്തുന്നുണ്ട്.
Megastar #Chiranjeevi and director #BobbyKolli reunite for the massive action entertainer #Chiru158 🔥🎬
Produced by #KVNProductions, the film officially launches on May 21 with huge expectations after #WaltairVeerayya.#ChiruBobby2 #TeluguCinema #Megastar pic.twitter.com/pLajBNCR0F— CinemaCafe™ Media (@cinemacafemedia) May 17, 2026
മാസ് എന്റർടെയ്നർ സിനിമകളിലൂടെ ശ്രദ്ധ നേടിയ ബോബി കൊല്ലി, ചിരഞ്ജീവിക്കായി കരിയറിലെ ഏറ്റവും ശക്തവും ഇന്റൻസ് ആയ കഥാപാത്രങ്ങളിലൊന്നാണ് ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വലിയ ആക്ഷൻ ബ്ലോക്കുകൾ, ഫാൻസിനെ ആവേശത്തിലാക്കുന്ന എലിവേഷൻ സീനുകൾ, വിസിൽ അടിപ്പിക്കുന്ന മാസ് മൊമെന്റുകൾ എന്നിവയോടെ ഒരു പക്കാ തിയേറ്റർ ഫെസ്റ്റിവൽ അനുഭവമായിരിക്കും ചിത്രം സമ്മാനിക്കുകയെന്നാണ് പ്രതീക്ഷ.
ചിത്രത്തിന്റെ മറ്റ് താരനിരയെയും സാങ്കേതിക സംഘത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.
രചന, സംവിധാനം: ബോബി കൊല്ലി
നിർമ്മാണം: വെങ്കട്ട് കെ നാരായണ
ബാനർ: KVN Productions
❤️പി.ആർ.ഒ: ശബരി
Chiranjeevi and Bobby Kolli Reunite for Chiru 158; KVN Productions Launch on May 21
Megastar Chiranjeevi teams up once again with director Bobby Kolli for the massive action entertainer Chiru 158. Produced by KVN Productions, the film officially launches on May 21.