മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ഫ്രാഞ്ചൈസികളിലൊന്നായ ‘ആട്’ പരമ്പരയിലെ മൂന്നാം ഭാഗം ആഗോള ബോക്സ് ഓഫീസിൽ മഹാവിജയമായി മാറുന്നു. ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം എന്ന നേട്ടം സ്വന്തമാക്കിയ “ആട് 3”, രണ്ടാഴ്ചയ്ക്കുള്ളിൽ 111 കോടി രൂപയാണ് ഗ്രോസ് കളക്ഷനായി നേടിയത്.
വിജയഗാഥ തുടരുന്നു
മലയാളത്തിൽ 100 കോടി ക്ലബിലെത്തുന്ന പതിനാലാമത്തെ ചിത്രമാണിത്. മിഥുൻ മാനുവൽ തോമസിന്റെയും നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെയും കരിയറിലെ ഏറ്റവും വലിയ വിജയമാണിത്. കാവ്യ ഫിലിം കമ്പനിയുടെ രണ്ടാമത്തെ 100 കോടി ചിത്രമെന്ന ഖ്യാതിയും ‘ആട് 3’ സ്വന്തമാക്കി. കേരളത്തിൽ നിന്ന് മാത്രം 42 കോടിയിലധികം രൂപയാണ് ചിത്രം ഇതുവരെ സമാഹരിച്ചത്. ഗൾഫ് വിപണിയിലും ചിത്രം തകർപ്പൻ പ്രകടനമാണ് നടത്തുന്നത്.
🔥 Shaji Pappan strikes big!
Aadu 3 crosses ₹111 crore worldwide in just two weeks.
Jayasurya’s first 100 crore film celebrates success with a fun-filled teaser.#Aadu3 #Jayasurya #ShajiPappan #MalayalamCinema #Blockbuster #BoxOffice #AaduFranchise #MovieUpdate pic.twitter.com/ayYo8ogvIq— CinemaCafe™ Media (@cinemacafemedia) April 3, 2026
ചിരിപ്പൂരം നിറച്ച് സക്സസ് ടീസർ
ചിത്രത്തിലെ ഏറ്റവും രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയാണ് പുതിയ സക്സസ് ടീസർ ഒരുക്കിയിരിക്കുന്നത്. ഷാജി പാപ്പനും ടീമും നടത്തുന്ന ഫൺ റൈഡ് പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. വിനായകൻ, സൈജു കുറുപ്പ്, ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അണിയറയിൽ:
-
രചന, സംവിധാനം: മിഥുൻ മാനുവൽ തോമസ്
-
നിർമ്മാണം: വിജയ് ബാബു (ഫ്രൈഡേ ഫിലിം ഹൗസ്), വേണു കുന്നപ്പിള്ളി (കാവ്യ ഫിലിം കമ്പനി)
-
സംഗീതം: ഷാൻ റഹ്മാൻ (ഒറിജിനൽ തീം), ഡോൺ വിൻസെന്റ് (ബിജിഎം)
-
ഛായാഗ്രഹണം: അഖിൽ ജോർജ്ജ്
-
എഡിറ്റർ: ലിജോ പോൾ
കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും വലിയ പിന്തുണയോടെ ഷാജി പാപ്പനും പിള്ളേരും ബോക്സ് ഓഫീസിൽ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്.
❤️PRO: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ സക്സസ് ടീസർ
Aadu 3 Crosses 111 Crore | Jayasurya Shaji Pappan Success Teaser Released
Jayasurya’s Aadu 3 crosses 111 crore worldwide in just two weeks. The Shaji Pappan franchise continues its blockbuster run as the success teaser gets released.