അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാമത് നിർമ്മാണ സംരംഭമായ “മധുവിധു” വിഷു ചിത്രമായി പ്രേക്ഷകരിലേക്ക് എത്തുന്നു. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിൽ 17-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ, മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
പെണ്ണില്ലാത്ത വീട്ടിലെ അഞ്ച് ആണുങ്ങളുടെ കഥ
അഞ്ച് പുരുഷന്മാർ മാത്രം താമസിക്കുന്ന ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യാവസാനം ചിരി പടർത്തുന്ന ഒരു ഫാമിലി ഫൺ റൊമാന്റിക് കോമഡി എന്റർടൈനറായിരിക്കും മധുവിധു എന്ന് പുറത്തിറങ്ങിയ ടീസറും പോസ്റ്ററുകളും സൂചിപ്പിക്കുന്നു. ചിത്രത്തിലെ “മെല്ലവേ മെല്ലവേ” എന്ന പ്രണയഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
Sharaf U Dheen’s Madhuvidhu set for worldwide release on April 17 as a Vishu special.
A fun-filled family romantic comedy introducing Kalyani Panicker as heroine.#Madhuvidhu #SharafUDeen #MalayalamCinema #VishuRelease #FamilyEntertainer #KalyaniPanicker #HishamAbdulWahab pic.twitter.com/MgeYNbSd2x— CinemaCafe™ Media (@cinemacafemedia) April 2, 2026
കല്യാണി പണിക്കരുടെ അരങ്ങേറ്റം
പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഷറഫുദീനൊപ്പം ജഗദീഷ്, സായ്കുമാർ, അസീസ് നെടുമങ്ങാട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ പ്രധാന അണിയറ പ്രവർത്തകർ:
-
രചന: ബിബിൻ മോഹൻ, ജയ് വിഷ്ണു.
-
സംഗീതം: ഹിഷാം അബ്ദുൾ വഹാബ്.
-
ഛായാഗ്രഹണം: വിശ്വജിത് ഒടുക്കത്തിൽ.
-
എഡിറ്റിംഗ്: ക്രിസ്റ്റി സെബാസ്റ്റ്യൻ.
-
വിതരണം: കേരളത്തിൽ അജിത് വിനായക ഫിലിംസും ഓവർസീസ് ഫാർസ് ഫിലിംസും ചിത്രം എത്തിക്കുന്നു.
വിഷുക്കാലത്ത് കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന മികച്ചൊരു സിനിമാനുഭവമായിരിക്കും മധുവിധു എന്ന് അണിയറ പ്രവർത്തകർ ഉറപ്പുനൽകുന്നു.
❤️PRO: ശബരി
Madhuvidhu Movie Release April 17 | Sharaf U Dheen | Vishu Release Malayalam Movie
Sharaf U Dheen’s family romantic comedy Madhuvidhu to release worldwide on April 17 as a Vishu special. The film marks Kalyani Panicker’s debut and features music by Hisham Abdul Wahab.