ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, രൺവീർ സിംഗ് നായകനായ ‘ധുരന്ധർ പ്രതികാരം’ ട്രെയ്ലർ ആഗോള തലത്തിൽ തരംഗമാകുന്നു. 45 രാജ്യങ്ങളിൽ ട്രെൻഡ് ചെയ്യുന്ന ഈ ട്രെയ്ലർ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ നേടിയത് 312 മില്യനിലധികം കാഴ്ചക്കാരെയാണ്. ആദിത്യ ധർ സംവിധാനം ചെയ്ത ‘ദുരന്ധർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് ‘ധുരന്ധർ പ്രതികാരം’ പുറത്തു വരുന്നത്. രൺവീർ സിംഗ് ജസ്കിരത് സിംഗ് രംഗിയായും ഹംസയായും തന്റെ ഇരട്ട അവതാരങ്ങളിൽ എത്തുന്ന ചിത്രം, 2026 മാർച്ച് 19 നാണ് ആഗോള റിലീസായി എത്തുന്നത്. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം എത്തുന്ന ‘ധുരന്ധർ പ്രതികാരം’ ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്.
ലോകം മുഴുവൻ ചർച്ചാ വിഷയമായ ട്രെയ്ലർ, യൂട്യൂബ് ചാർട്ടിൽ ഏറ്റവും മുകളിൽ എത്തിയത് 45 ൽ കൂടുതൽ രാജ്യങ്ങളിലാണ് എന്നത് ചിത്രത്തിൻ്റെ ട്രെയിലറിന് ലഭിച്ച ആഗോള സ്വീകരണത്തിന് അടിവരയിടുന്നു. ട്രെയിലറിലെ ഗംഭീര പശ്ചാത്തല സംഗീതവും മൂർച്ചയേറിയ ഡയലോഗുകളും ഇതിനോടകം തന്നെ വലിയ പ്രശംസയാണ് നേടിയത്. ഇൻസ്റ്റഗ്രാം റീലുകളും എഡിറ്റ് വീഡിയോകളും വഴി സമൂഹ മാധ്യമങ്ങളിലും ട്രെയ്ലർ രംഗങ്ങൾ വൈറൽ ആണ്. ഗൂഗിൾ സെർച്ച് ട്രെൻഡിലും ട്രെയ്ലർ വലിയ പ്രചാരമാണ് നേടുന്നത്.
രൺവീർ സിംഗ് അവതരിപ്പിക്കുന്ന ജസ്കിരത് സിംഗ് രംഗി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രം പിന്തുടരുന്നത്. എന്തൊക്കെ സംഭവ വികാസങ്ങളാണ് ജസ്കീരത് സിംഗ് എന്ന ഈ കഥാപാത്രത്തെ ഹംസ അലി മസാരി ആകാൻ നിർബന്ധിതനാക്കുന്നത് എന്നും, അദ്ദേഹം പാക്കിസ്ഥാനിൽ ഇന്ത്യൻ ചാരനായി പ്രവർത്തിക്കുമ്പോൾ അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഉയർച്ചകളുമാണ് ഈ രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. തന്ത്രപ്രധാനനായ അജയ് സന്യാലിന്റെ വേഷത്തിൽ ആർ മാധവൻ, ഐഎസ്ഐ മേജർ ഇഖ്ബാലിന്റെ വേഷത്തിൽ അർജുൻ രാംപാൽ, എസ്പി ചൌധരി അസ്ലാമിന്റെ വേഷത്തിൽ സഞ്ജയ് ദത്ത് എന്നിവർ ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ധൈര്യം, ഇന്ധനം, മാറ്റം എന്നിവയിലൂടെ മുന്നോട്ട് സഞ്ചരിക്കുന്ന ഒരു പ്രതികാര കഥയെയാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്. രൺവീർ സിംഗിനൊപ്പം അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, മാധവൻ, അക്ഷയ് ഖന്ന, സാറ അർജുൻ, രാകേഷ് ബേദി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന ‘ദുരന്ധർ പ്രതികാരം’, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് ആഗോള റിലീസായി എത്തുന്നത്.
ഗുഡി പഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുന്നോടിയായും പുറത്തിറങ്ങുന്ന ചിത്രം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ്സ് ആക്ഷൻ സ്പൈ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്. 2026 മാർച്ച് 19 ന് ലോകമെമ്പാടുമുള്ള സിനിമാശാലകളിൽ അജ്ഞാതരായ പുരുഷന്മാരുടെ കഥയുടെ ചുരുളഴിയുന്നു. പിആർഒ ❤️ ശബരി
Dhurandhar The Revenge Trailer Goes Global – 312 Million Views in 48 Hours
The trailer of Dhurandhar The Revenge, starring Ranveer Singh and directed by Aditya Dhar, has gone globally trending with over 312 million views within 48 hours across 45 countries.