കുതിരപ്പുറത്തേറി വിനായകൻ : ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രം പെരുനാളിലെ വിനായകന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി

0
Vinayakan in 'Perunnal' First Look: Tom Emmatty Directs Gritty Drama on Horseback | 2026

നടന്‍ വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പെരുന്നാളിലെ വിനായകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ റിലീസായി. കളങ്കാവാലിനു ശേഷം വിനായകൻ നായകനായെത്തുന്ന ചിത്രമാണ് പെരുന്നാൾ . പെരുന്നാൾ എന്ന ചിത്രത്തിന്റെ പേരിനോടൊപ്പം ക്രോവേന്മാരും സ്രാപ്പേന്‍മാരും എന്ന ടാഗ് നല്‍കിയിട്ടുണ്ട്. സൂര്യഭാരതി ക്രിയേഷന്‍സ്, ജോളിവുഡ് മൂവീസ്, ഇമ്മട്ടി കമ്പനി എന്നിവയുടെ ബാനറില്‍ മനോജ് കുമാര്‍ കെ പി, ജോളി ലോനപ്പന്‍, ടോം ഇമ്മട്ടി എന്നിവര്‍ ചേര്‍ന്നാണ് പെരുന്നാളിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. വിനായകനോടൊപ്പം ഷൈന്‍ ടോം ചാക്കോയും വിഷ്ണു ഗോവിന്ദും സാഗർ സൂര്യയും ജുനൈസും മോക്ഷയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം വാഗമണ്ണിലും പരിസരത്തും അവസാനിച്ചു. അവസാനഘട്ട ഷൂട്ടിംഗ് സ്റ്റേജിലാണ് ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുന്നത്.2026ൽ പെരുന്നാൾ തിയേറ്ററുകളിലേക്കെത്തും.

ടൊവിനോ തോമസ് നായകനായ ഒരു മെക്‌സിക്കന്‍ അപാരത, ആന്‍സണ്‍ പോള്‍ നായകനായ ഗാമ്ബ്ലര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് പെരുന്നാള്‍. പെരുന്നാളിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ് : എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : പി ആര്‍. സോംദേവ്, മ്യൂസിക് : മണികണ്ഠന്‍ അയ്യപ്പാ, ഡി ഓ പി : അരുണ്‍ ചാലില്‍, സ്റ്റോറി ഐഡിയ : ഫാദര്‍ വിത്സണ്‍ തറയില്‍, ക്രീയേറ്റിവ് ഡയറക്റ്റര്‍ : സിദ്ധില്‍ സുബ്രമണ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : വിനോദ് മംഗലത്ത്, ആര്‍ട്ട് ഡയറക്ടര്‍ : വിനോദ് രവീന്ദ്രന്‍, എഡിറ്റര്‍ : രോഹിത് വി എസ് വാര്യത്ത്, ലിറിക്‌സ് : വിനായക് ശശികുമാര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ദിനില്‍ എ ബാബു, കോസ്റ്റ്യൂം ഡിസൈനര്‍ : അരുണ്‍ മനോഹര്‍, മേക്കപ്പ് : റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, പബ്ലിസിറ്റി ഡിസൈന്‍സ് : യെല്ലോ ടൂത്ത്, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് : ❤️ പ്രതീഷ് ശേഖര്‍.

Vinayakan in ‘Perunnal’ First Look: Tom Emmatty Directs Gritty Drama on Horseback | 2026
First character poster of Vinayakan in ‘Perunnal’ directed by Tom Emmatty. A raw drama with the tagline ‘Crow-men & Shrapnel-men’. Releasing 2026. Co-starring Shine Tom Chacko.

About Author

Leave a Reply

Your email address will not be published. Required fields are marked *

You may have missed