സ്വാഗും സ്റ്റൈലും വേറെ ലെവൽ : പിറന്നാൾ ദിനത്തിൽ വിജയുടെ ജനനായകന്റെ ടീസർ തരംഗമാകുന്നു

“എൻ നെഞ്ചിൽ കുടിയിരിക്കും” ആരാധകർക്കും പ്രേക്ഷകർക്കും ജനനായകന്റെ പിറന്നാൾ ദിനത്തിൽ ഗംഭീര ദൃശ്യ വിരുന്നൊരുക്കി ജനനായകൻ ടീം. വിജയുടെ പോലീസ് കഥാപാത്രത്തിൽ സൂപ്പർ സ്റ്റൈലിൽ അതി ഗംഭീര സ്വാഗോടെ ദളപതി വിജയ് എത്തിയ ജനനായകന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്. രക്തത്തിൽ കുതിർന്ന മുഷ്ടിയുമായി തീജ്വാലകൾക്ക് നടുവിലൂടെ പ്രതിഷേധക്കാരെ നേരിടുന്ന ജനനായകൻ ടീസറിൽ അനിരുദ്ധ് രവിചന്ദറിന്റെ ജ്വലിക്കുന്ന സംഗീത സംവിധാനം പ്രത്യേക ശ്രെദ്ധ നേടുന്നു. “ഒരു യഥാർത്ഥ നേതാവ് ഉദിക്കുന്നത് അധികാരത്തിനു വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടിയാണ്” എന്ന വാചകത്തോട് കൂടിയാണ് ടീസർ ആരംഭിക്കുന്നത്. മണിക്കൂറുകൾ കൊണ്ട് മൂന്നു മില്യണിൽ പരം റിയൽ വ്യൂവേഴ്‌സുമായി കുതിക്കുകയാണ് ജനനായകൻ ടീസർ. ലോകവ്യാപകമായി 2026 ജനുവരി 9ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകന്റെ സംഗീത സംവിധാനം അനിരുദ്ധ് നിർവഹിക്കുന്നു.ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയവർ അവതരിപ്പിക്കുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.
ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.
Swag and Style Hit Another Level: Jananayakan Teaser Goes Viral on Thalapathy Vijay’s Birthday
“En Nenjil Kudiyirikkum” — with this emotional line, the much-awaited teaser of Jananayakan was unveiled on the birthday of Thalapathy Vijay, offering fans a grand visual spectacle. Vijay stuns once again in a super-stylish police avatar, entering with fiery swag, leaving fans across the globe in awe.
The teaser showcases a fierce Vijay with bloodied fists walking through flames to confront protesters — an image that has already gone viral. Anirudh Ravichander’s intense and fiery background score adds to the thrill, making it a teaser to remember. The video begins with a powerful dialogue: “A true leader rises not for power, but for the people.”
Within just a few hours of release, the teaser crossed over 3 million real-time views, trending across platforms. Jananayakan is slated for a global theatrical release on January 9, 2026.
Directed by H. Vinoth and produced by Venkat K. Narayan under the KVN Productions banner, the film also features a stellar cast: Bobby Deol, Pooja Hegde, Prakash Raj, Gautham Vasudev Menon, Naren, Priyamani, and Mamitha Baiju. Co-produced by Jagadish Palanisamy and Lohit NK, the film promises to be a blockbuster entertainer.
Crew Highlights:
-
Cinematography: Satyan Sooryan
-
Action Choreography: Anl Arasu
-
Art Direction: V. Selvakumar
-
Editing: Praveen E. Raghav
-
Choreography: Shekhar & Sudhan
-
Lyrics: Arivu
-
Costume Design: Pallavi Singh
-
Publicity Design: Gopi Prasanna
-
Makeup: Nagaraj
-
Production Controller: Veera Shankar
-
PRO & Marketing Consultant: Pratheesh Shekhar