ശിവകാർത്തികേയന്റെ മദ്രാസി കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് റിലീസ്
ശിവകാർത്തികേയന്റെ മദ്രാസി കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് റിലീസ്
എ ആർ മുരുഗദോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ശിവകാർത്തികേയൻ ചിത്രം മദ്രാസിയുടെ കേരളാ വിതരണാവകാശം ലിസ്റ്റിൻ സ്റ്റീഫൻ നേതൃത്വം നൽകുന്ന മാജിക് ഫ്രെയിംസ് റിലീസ് സ്വന്തമാക്കി. മദ്രാസിയുടെ റിലീസായ ട്രൈലെർ, ടീസർ, ഗാനങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോൻ മദ്രാസിയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രുക്മിണി വസന്ത് നായികയാകുന്ന ചിത്രത്തിൽ വിദ്യുത് ജമാൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സെപ്റ്റംബർ 5, തിരുവോണദിനത്തിലാണ് മദ്രാസി തിയേറ്ററുകളിലേക്കെത്തുന്നത്.
BIG NEWS FOR MOLLYWOOD!
The hype is real! #MagicFrames, led by #ListinStephen, has officially acquired the Kerala distribution rights for the most anticipated action thriller, #Madrasi!
RELEASING SEPTEMBER 5th in KERALA! pic.twitter.com/jjSSWHvm17
— CinemaCafe™ Media (@cinemacafemedia) August 27, 2025
ശ്രീ ലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ, രുക്മിണി വസന്ത് , വിദ്യുത് ജമാൽ, ബിജു മേനോൻ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മദ്രാസിയുടെ സിനിമാട്ടോഗ്രാഫി: സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : ❤️പ്രതീഷ് ശേഖർ എന്നിവരാണ്.
Magic Frames Acquires Kerala Distribution Rights for Sivakarthikeyan’s ‘Madrasi’
Listin Stephen’s Magic Frames secures Kerala distribution for A.R. Murugadoss’s ‘Madrasi’ starring Sivakarthikeyan, Biju Menon, and Rukmini Vasanth. Releasing September 5.