“Karuppu” – Title Poster of Suriya’s Magnum Opus Directed by RJ Balaji Released

0
"Karuppu" – Title Poster of Suriya's Magnum Opus Directed by RJ Balaji Released

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന സൂര്യാ ചിത്രം “കറുപ്പ്”: ടൈറ്റിൽ പോസ്റ്റർ റിലീസായി

ആർ ജെ ബാലാജിയുടെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യയുടെ മാഗ്നം ഓപ്പസ് കൊമേഴ്‌സ്യൽ എന്റർടെയ്‌നർ ചിത്രത്തിന് “കറുപ്പ്” എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. കറുപ്പിന്റെ ടൈറ്റിൽ പോസ്റ്റർ ചിത്രത്തിന്റെ സംവിധായകനായ ആർ ജെ ബാലാജിയുടെ പിറന്നാൾ ദിനമായ ഇന്ന് റിലീസ് ചെയ്തു.ഡ്രീം വാരിയർ പിക്‌ചേഴ്‌സ് വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണിത്.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുൻ സംരംഭങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറിൽ കറുപ്പ് അവതരിപ്പിക്കും. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്.

വൈറൽ ഹിറ്റുകൾക്ക് പിന്നിലെ യുവ സംഗീത സെൻസേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. നിരവധി ഗംഭീര ചിത്രങ്ങൾക്ക് പിന്നിലെ ലെൻസ്മാൻ ജി കെ വിഷ്ണു ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നു. കലൈവാനൻ ആണ് കറുപ്പിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. അത്ഭുതകരമായ ആക്ഷൻ കൊറിയോഗ്രാഫിയിലൂടെ രാജ്യത്തെ മുഴുവൻ വിസ്മയിപ്പിച്ച മൂന്ന് സ്റ്റണ്ട് കോർഡിനേറ്റർമാരായ അൻബറിവ്‌, വിക്രം മോർ ജോഡികളാണ് കറുപ്പിലെ ഉയർന്ന നിലവാരമുള്ള ആക്ഷൻ സീക്വൻസുകൾ നിർവഹിച്ചിരിക്കുന്നത്. അവാർഡ് ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂടാണ് ഈ വലിയ ചിത്രത്തിനായി ഗംഭീരമായ സെറ്റുകൾ രൂപകൽപ്പന ചെയ്തത്‌.

കറുപ്പിന്റെ അവസാനഘട്ട ചിത്രീകരണത്തിലും പോസ്റ്റ്-പ്രൊഡക്ഷനിലും ടീം ഒരേസമയം പ്രവർത്തിക്കുന്നു. നിർമ്മാതാക്കൾ നേരത്തെ അറിയിച്ചതുപോലെ, ഉത്സവ ദിനത്തിൽ ആഘോഷിക്കാൻ പറ്റിയ ഒരു ചിത്രമാണ് കറുപ്പ്. ഡ്രീം വാരിയർ പിക്‌ചേഴ്‌സിൽ നിന്നുള്ള റിലീസ് തീയതിയും മറ്റ് അപ്രതീക്ഷിത പ്രഖ്യാപനങ്ങളും വരും നാളുകളിൽ ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പ്രേക്ഷകർക്കും സൂര്യാ ആരാധകർക്കും തിയേറ്ററിൽ ആഘോഷിക്കാൻ സാധിക്കുന്ന ചിത്രമായിരിക്കും കറുപ്പ്. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് : പ്രതീഷ് ശേഖർ.

 

About Author

Leave a Reply

Your email address will not be published. Required fields are marked *

You may have missed