ഔട്ട്‌ ആൻഡ് ഔട്ട്‌ റൊമാന്റിക് കോമഡി ത്രില്ലറുമായി ബിബിൻ ജോർജ്, ഷൈൻ ടോം ചാക്കോ, ചന്ദുനാഥ്‌: ഉബൈനി ചിത്രം ‘ശുക്രൻ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

0
Shukran First Look Poster Out | Bibin George, Shine Tom Chacko, Chandunath | Romantic Comedy Thriller

ഔട്ട്‌ ആൻഡ് ഔട്ട്‌ റൊമാന്റിക് കോമഡി ത്രില്ലറുമായി ബിബിൻ ജോർജ്, ഷൈൻ ടോം ചാക്കോ, ചന്ദുനാഥ്‌: ഉബൈനി ചിത്രം ‘ശുക്രൻ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

റൊമാന്റിക് കോമഡി ത്രില്ലർ ജോണറില്‍ രാഹുൽ കല്യാൺ തിരക്കഥ എഴുതി ഉബൈനി സംവിധാനം ചെയ്ത്
ബിബിന്‍ ജോര്‍ജ്, ചന്തുനാഥ്, ഷൈന്‍ ടോം ചാക്കോ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ‘ശുക്രൻ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.ആദ്യാ പ്രസാദാണ് ചിത്രത്തിലെ നായിക.

കളിക്കൂട്ടുകാരായ രണ്ട് ആത്മസുഹൃത്തുക്കള്‍ ഒരേ ലക്ഷ്യം നിറവേറ്റാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.തികച്ചും റൊമാന്റിക്ക് കോമഡി ത്രില്ലർ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.2026 പുതുവർഷത്തിൽ തന്നെ ശുക്രൻ തിയേറ്ററുകളിൽ റിലീസ് ചെയ്യും. റൊമാന്റിക് കോമഡി ത്രില്ലറിൽ ഒരുങ്ങുന്ന ശുക്രൻ തികച്ചും തിയേറ്റർ മസ്റ്റ് വാച്ച് ആയാണ് ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർക്ക് തിയേറ്ററിൽ മികച്ച അനുഭവം ഒരുക്കാൻ ശുക്രന്റെ അണിയറ പ്രവർത്തകർ പ്ര ത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ശുക്രൻ പ്രേക്ഷകർക്ക് മലയാള സിനിമയിലെ പുത്തൻ അനുഭവം സമ്മാനിക്കും.

സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി കോട്ടയം നസീർ, അസീസ് നെടുമങ്ങാട്‌, അശോകൻ, ടിനി ടോം, ഡ്രാക്കുള സുധീർ, ബാലാജി ശർമ്മ, ബിനു തൃക്കാക്കര, റിയാസ് നർമ്മകല, ജീമോൻ ജോർജ്,മാലാ പാർവ്വതി, തുഷാര പിള്ള, ദിവ്യ എം നായർ, ജയാ കുറുപ്പ്, രശ്മി അനിൽ തുടങ്ങിയവർ എത്തുന്നു.

കോട്ടയം, കൊച്ചി, കൊല്ലങ്കോട്, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.

ജീസിനിമാസ്, എസ്.കെ.ജി. ഫിലിംസ്,നീൽ സിനിമാസ് എന്നീ ബാനറുകളില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജീമോന്‍ ജോര്‍ജാണ്.
സഹ നിർമ്മാതാക്കളായി ഷാജി കെ ജോർജ്, നീൽ സിനിമാസ്,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സായി ഗിരീഷ് പാലമൂട്ടിൽ, ഷിജു ടോം.പ്രൊജക്റ്റ്‌ ഡിസൈനർ അനുകുട്ടൻ ഏറ്റുമാനൂർ. ലൈന്‍ പ്രൊഡ്യൂസര്‍: സണ്ണി തഴുത്തല.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു വരുന്നു.

ചിത്രത്തിലെ ഗാനങ്ങള്‍: വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, രാജീവ് ആലുങ്കല്‍,രാഹുൽ കല്യാൺ
സംഗീതം: സ്റ്റില്‍ജു അര്‍ജുന്‍ .പശ്ചാത്തല സംഗീതം: സിബി മാത്യു അലക്‌സ്
.ഛായാഗ്രഹണം: മെല്‍ബിന്‍ കുരിശിങ്കല്‍
എഡിറ്റിങ്: സുനീഷ് സെബാസ്റ്റ്യന്‍ കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്
.മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി
.കോസ്റ്റ്യും ഡിസൈന്‍: ബ്യൂസി ബേബി ജോണ്‍
.ആക്ഷന്‍: കലൈ കിങ്സ്റ്റണ്‍, മാഫിയാ ശശി
.കൊറിയോഗ്രാഫി: ഭൂപതി
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍
.സ്റ്റില്‍സ്: വിഷ്ണു ആര്‍. ഗോവിന്ദ്
.പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ജസ്റ്റിന്‍ കൊല്ലം
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദിലീപ് ചാമക്കാല
.പിആര്‍ഒ: അരുൺ പൂക്കാടൻ.

Shukran First Look Poster Out | Bibin George, Shine Tom Chacko, Chandunath | Romantic Comedy Thriller

First look poster revealed for ‘Shukran’, a romantic comedy thriller starring Bibin George, Shine Tom Chacko & Chandunath. Directed by Ubaini, releasing early 2026.

About Author

Leave a Reply

Your email address will not be published. Required fields are marked *

You may have missed