സൂപ്പർ ഹിറ്റ്‌ കോംബോ ലുക്ക്മാൻ- ബിനുപപ്പു ചിത്രം ‘ബോംബെ പോസറ്റീവ് ‘ഫസ്റ്റ് സോങ് ടീസർ പുറത്തിറങ്ങി

0
Bombay Positive First Song Teaser Out | Lukman & Binu Pappu Reunite in Romantic Mood

സൂപ്പർ ഹിറ്റ്‌ കോംബോ ലുക്ക്മാൻ- ബിനുപപ്പു ചിത്രം ‘ബോംബെ പോസറ്റീവ് ‘ഫസ്റ്റ് സോങ് ടീസർ പുറത്തിറങ്ങി

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ തരുൺ മൂർത്തി ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ- ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിൻ്റെ ഫസ്റ്റ് സോങ് ടീസർ പുറത്തിറങ്ങി. ‘തൂമഞ്ഞു പോലെന്റെ കൺപീലി’ എന്ന് തുടങ്ങുന്ന ഗാനം വിജയ് യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്.ബി. കെ ഹരിനാരായണൻ ആണ് പാട്ടുകൾക്ക് വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ലുക്ക്‌മാൻ അവറാന്റെ റൊമാന്റിക് മൂഡിലൂടെയാണ് ഫസ്റ്റ് സോങ് വീഡിയോ ടീസർ പുറത്തിറക്കിയിരിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ നായിക. ഇവർക്കൊപ്പം ജഗദീഷ്, ജോയ് മാത്യു, നേഹ സക്സേന, രാഹുൽ മാധവ്, സൗമ്യ മേനോൻ, ടി ജി രവി, ശ്രീജിത്ത് രവി, നന്ദനുണ്ണി, സൗന്ദർ പാണ്ഡ്യൻ, സുധീർ, അനു നായർ, ജയകൃഷ്ണൻ എന്നിവരും അഭിനയിച്ച ബോംബെ പോസിറ്റീവിന്റെ ചിത്രീകരണം പൂർത്തിയായത് ജൂൺ അവസാന വാരമാണ്. ഛായാഗ്രഹണം വി കെ പ്രദീപ്, സംഗീത സംവിധാനം രഞ്ജിൻ രാജ്

യു ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ജീവൻ ആണ്. കഥ രചിച്ചിരിക്കുന്നത് അജിത്.

എഡിറ്റര്‍- അരുണ്‍ രാഘവ്, ക്രീയേറ്റീവ് ഡയറക്ടര്‍- ജോഷി മേടയില്‍, മേക്കപ്പ്- രാജേഷ് നെന്മാറ, മാളു, വസ്ത്രാലങ്കാരം- സിമി ആന്‍,ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ്- സൈഗള്‍, ക്രീയേറ്റീവ് ഡിറക്ഷന്‍ ടീം- അജിത് കെ കെ, ഗോഡ്വിന്‍, കാസ്റ്റിംഗ്- സുജിത് ഫീനിക്‌സ്, ആക്ഷന്‍- ജോണ്‍സന്‍, സ്റ്റില്‍സ്- അനുലാല്‍,സിറാജ്, പോസ്റ്റര്‍ ഡിസൈന്‍- മില്‍ക്ക് വീഡ്. പിആര്‍ഒ അരുൺ പൂക്കാടൻ, ശബരി

About Author

Leave a Reply

Your email address will not be published. Required fields are marked *

You may have missed