ആശാൻ്റെ ഭാഗമായി മമ്മൂട്ടിയും; ഗംഭീര പ്രേക്ഷക പ്രതികരണം നേടി ജോൺ പോൾ ജോർജ് – ഇന്ദ്രൻസ് ചിത്രം
ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” ഗംഭീര പ്രേക്ഷക പ്രതികരണം നേടി കുതിപ്പ് തുടരുന്നു. ഇപ്പോഴിതാ തൻ്റെ ശബ്ദത്തിലൂടെ ഈ ചിത്രത്തിൻ്റെ ഭാഗമായി മാറിയ മെഗാസ്റ്റാർ മമ്മൂട്ടിക്ക് നന്ദി പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ” ആശാൻ” ടീം. ചിത്രത്തിലെ ശബ്ദ സാന്നിധ്യമായ മമ്മൂട്ടി തന്നെയായിരുന്നു ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിൻ്റെ ട്രെയ്‌ലർ ലോഞ്ചും നിർവഹിച്ചത്. വളരെ വ്യത്യസ്തമായ, മലയാളികൾ ഇത് വരെ കാണാത്ത അത്ഭുതകരമായ ഒരു ചിത്രമായി “ആശാൻ” മാറുമെന്ന പ്രതീക്ഷ മമ്മൂട്ടി ആ ചടങ്ങിൽ പങ്ക് വെച്ചിരുന്നു. അദ്ദേഹത്തിൻ്റെ വാക്കുകളെ ശരി വെക്കും വിധം വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസയാണ് ഇപ്പൊൾ ചിത്രം നേടുന്നത്. കഴിഞ്ഞ ദിവസം ആഗോള റിലീസായെത്തിയ ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളും നിറഞ്ഞ സദസ്സുകളുമാണ് കേരളത്തിൽ ലഭിക്കുന്നത്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്.
ഒരുപാട് ചിരിക്കാൻ വക നൽകുന്ന ചിത്രം, അതോടൊപ്പം മനസ്സിൽ തൊടുന്ന വൈകാരിക നിമിഷങ്ങൾ കൊണ്ടും സമ്പന്നമാണ് എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ആദ്യാവസാനം ഏറെ രസകരമായി കണ്ടിരിക്കാവുന്ന ഈ ഗംഭീര ഫീൽ ഗുഡ് കോമഡി ഡ്രാമയിൽ ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം, പ്രേക്ഷകർക്ക് ഗംഭീര തീയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്.
ആദ്യ പകുതിയിലെ ഗംഭീര കോമഡിയും രണ്ടാം പകുതിയിലെ മനസ്സിൽ തൊടുന്ന ഡ്രാമയും ചിത്രത്തെ അതിമനോഹരമായ ഒരു ചലച്ചിത്രനുഭവമാക്കി മാറ്റിയിട്ടുണ്ട്. ടൈറ്റിൽ വേഷം ചെയ്ത ഇന്ദ്രൻസിന്റെ അതുല്യമായ അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രത്തിൽ, ജോമോൻ ജ്യോതിറും തന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് നൽകിയത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ, 100 ൽ പരം പുതുമുഖങ്ങളും വേഷമിട്ടു. ഷോബി തിലകനും ബിബിൻ പെരുമ്പിള്ളിയും അബിൻ ബിനോ, മദൻ ഗൗരി എന്നിവരും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്.
🎬 Aashaan continues its winning run!
Megastar Mammootty becomes part of the film through a powerful voice presence, as audiences shower love on Aashaan. ❤️🎥#Aashaan #Mammootty #Indrans #JohnPaulGeorge #MalayalamCinema #FeelGoodFilm #AudienceFavourite #WayfarerFilms pic.twitter.com/KTzfVMb7CX— CinemaCafe™ Media (@cinemacafemedia) February 6, 2026
ഗപ്പി, രോമാഞ്ചം എന്നീ ചിത്രങ്ങൾക്ക് ശേഷം ഗപ്പി സിനിമാസ് നിർമ്മിച്ച ഈ ചിത്രം, ഗപ്പി, അമ്പിളി എന്നിവക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധായകനായി എത്തിയ ചിത്രം കൂടിയാണ്. ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനങ്ങൾക്കും തീയേറ്ററുകളിൽ വലിയ കയ്യടിയാണ് ലഭിക്കുന്നത്. മനസ്സിൽ തൊടുന്ന മികച്ച പ്രകടനങ്ങൾ കൊണ്ടും, ഇതുവരെ കാണാത്ത കഥ കൊണ്ടും, വ്യത്യസ്തമായ കഥ പറച്ചിൽ ശൈലി കൊണ്ടും പ്രേക്ഷകരെ പൂർണ്ണമായി തൃപ്തിപ്പെടുത്തുന്ന മനോഹരമായ ഒരു ചലച്ചിത്ര കാവ്യമായി മാറുകയാണ് ” ആശാൻ”.
ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എംആർ രാജാകൃഷ്ണൻ, സംഗീത സംവിധാനം: ജോൺപോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്‍റോ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ.ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ആർ റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, . ഓവർസീസ് പാർട്ണർ – ഫാർസ് ഫിലിംസ്
Megastar Mammootty Joins Aashaan as Voice Presence | John Paul George–Indrans Film Wins Big Audience Response
The Malayalam film Aashaan, directed by John Paul George and starring Indrans, continues its strong theatrical run with overwhelming audience response. Megastar Mammootty lends his voice to the film, further elevating its emotional impact and cinematic appeal.