ഫീനിക്സ് കണ്ട ശേഷം സൂര്യ സേതുപതിയെയും അനൽ അരശിനെയും നേരിട്ട് അഭിനന്ദിച്ച് ദളപതി വിജയ്

0
Vijay Congratulates Suriya Sethupathi and Anal Arasu After Watching Phoenix Movie

സൂര്യ സേതുപതിയെ നായകനാക്കി അനൽ അരശ് ഒരുക്കിയ ചിത്രം “ഫീനിക്സ്” പ്രേക്ഷകരിലേക്കെത്തുകയാണ്. ഇപ്പോൾ സാക്ഷാൽ ദളപതി വിജയ് ഫീനിക്സ് കണ്ട ശേഷം അനൽ അരശിനെയും സൂര്യാ സേതുപതിയെയും നേരിട്ട് കണ്ടു ചിത്രത്തിന്റെ വിജയത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രത്തിൽ
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വിജയുടെ കടുത്ത ആരാധകനായ സൂര്യാ സേതുപതിക്ക് ഈ കണ്ടുമുട്ടലും അഭിനന്ദനവും ജീവിതത്തിലെ മഹാഭാഗ്യങ്ങളിൽ ഒന്നാണ്.

പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ അനൽ അരശ് ആണ് ചിത്രത്തിന്റെ സംവിധാനംനിർവഹിക്കുന്നത്. വരലക്ഷ്മി, സമ്പത്ത്, ദേവദർശിനി, മുത്തുകുമാർ, ദിലീപൻ, അജയ് ഘോഷ്, ഹരീഷ് ഉത്തമൻ, മൂണർ രമേശ്, അഭിനക്ഷത്ര, വർഷ, നവീൻ, ഋഷി, നന്ദ ശരവണൻ, മുരുകദാസ്, വിഘ്‌നേഷ്, ശ്രീജിത്ത് രവി,ആടുകളം നരേൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഉന്നത തല സാങ്കേതിക വിദഗ്ദ്ധരാണ് ഫിനിക്സിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. ഛായാഗ്രഹണം : വേൽരാജ്, എഡിറ്റിങ് : പ്രവീൺ.കെ.എൽ, ആക്ഷൻ: അനൽ അരശ്, ആർട്ട് : മദൻ, കൊറിയോഗ്രാഫർ : ബാബ ഭാസ്കർ, മേക്കപ്പ് : രംഗസ്വാമി, മേക്കപ്പ് : ബാഷ, പി ആർ ഓ : പ്രതീഷ് ശേഖർ.

About Author

Leave a Reply

Your email address will not be published. Required fields are marked *

You may have missed