ബ്ലോക്ക്ബസ്റ്റർ ചിത്രം സുമതി വളവ് സെപ്റ്റംബർ 26 മുതൽ ഓ റ്റി റ്റി യിലേക്ക്

0
Sumathi Valavu OTT Release Date: Stream Blockbuster Family Comedy on S5 Malayalam from Sept 26

പ്രേക്ഷക പ്രശംസ നേടിയ ബ്ലോക്ക്ബസ്റ്റർ ഫാമിലി എന്റെർറ്റൈനെർ സുമതി വളവ് സെപ്റ്റംബർ 26 മുതൽ സീ ഫൈവ് മലയാളത്തിൽ സ്ട്രീം ചെയ്യുന്നു. പ്രായഭേദമന്യേ എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിക്കുന്ന ചിത്രം തീയേറ്ററിലെത്തി അൻപതു ദിവസങ്ങൾ പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങിയ ശേഷമാണ് ഓ റ്റി റ്റി പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ, വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നാണ് സുമതി വളവിന്റെ നിർമ്മാണം.ബൈജു ഗോപാലൻ, വി. സി. പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ്‌. കൃഷ്ണമൂർത്തിയാണ് ചിത്രത്തിന്റെ എക്സികുട്ടിവ് പ്രൊഡ്യൂസർ. മാളികപ്പുറത്തിന്റെ വമ്പൻ വിജയത്തിന് ശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് സുമതി വളവ്. മാളികപ്പുറം, ആനന്ദ് ശ്രീബാല, പത്താം വളവ്, നൈറ്റ് റൈഡ്, കടാവർ എന്നീ ചിത്രങ്ങൾക്ക് ശേഷം അഭിലാഷ് പിള്ളയാണ് സുമതി വളവിന്റെ രചന നിർവഹിച്ചത്. മലയാളത്തിൽ സൂപ്പർ ഹിറ്റ് ഗാനങ്ങളൊരുക്കിയ രഞ്ജിൻ രാജ് സുമതി വളവിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ കേരളത്തിലെ വിതരണം നിർവഹിച്ചത്.

അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ്‌ കെയു, ശ്രീജിത്ത്‌ രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്‌, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ്‌ കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്‌, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മ്യൂസിക് 24 x7 ആണ് സുമതിവളവിന്റെ ഓഡിയോ റൈറ്റ്സ് കരസ്ഥമാക്കിയത്. ദി പ്ലോട്ട് പിക്‌ചേഴ്‌സാണ് സുമതി വളവിന്റെ ഓവർസീസ് വിതരണാവകാശികൾ.ശങ്കർ പി.വി ഛായാഗ്രഹണം നിർവഹിച്ച സുമതിവളവിന്റെ എഡിറ്റർ ഷഫീഖ് മുഹമ്മദ് അലിയാണ്. സൗണ്ട് ഡിസൈനർ എം.ആർ. രാജാകൃഷ്ണൻ, ആർട്ട് അജയ് മങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ ബിനു ജി നായർ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, മേക്കപ്പ് ജിത്തു പയ്യന്നൂർ, സ്റ്റിൽസ് രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ ശരത് വിനു, വിഎഫ്എക്സ് : ഐഡന്റ് വിഎഫ്എക്സ് ലാബ്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : ❤️പ്രതീഷ് ശേഖർ.

Sumathi Valavu OTT Release Date: Stream Blockbuster Family Comedy on S5 Malayalam from Sept 26

Hit family entertainer ‘Sumathi Valavu’ starts streaming on S5 Malayalam from September 26. Directed by Vishnu Shashi Shankar, the film had a successful 50-day theatrical run.

About Author

Leave a Reply

Your email address will not be published. Required fields are marked *