മൂന്നു ദിനങ്ങളിൽ 9.5 കോടി കളക്ഷൻ നേടി സുമതി വളവ് : ജാതി മത ഭേദമില്ലാതെ കുടുംബ പ്രേക്ഷകർ നൽകിയ വിജയം
മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം അതെ ടീമൊരുക്കിയ ചിത്രം സുമതി വളവിലൂടെ വീണ്ടും ചരിത്രം കുറിക്കുന്നു. കളക്ഷനിൽ പത്തു കോടിയോടടുപ്പിച്ച് കളക്ഷനിലെക്ക് കുതിച്ചുയർന്ന് സുമതി വളവ് മാളികപ്പുറത്തിന്റെ ആദ്യ മൂന്നു ദിന കളക്ഷനുകൾ തകർത്തെറിയുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.
തിയേറ്ററിൽ ഇത്രയും സ്വീകാര്യത കിട്ടുമ്പോഴും ദൈവത്തിന്റെ സ്വന്തം നാട്ടിൽ ചിലർ നടത്തുന്ന നീചമായ ചില അജണ്ട പറയാതെ വയ്യാ
View this post on Instagram
1. അഭിലാഷ് പിള്ളയും വിഷ്ണുവും ചേർന്ന് അമ്പലത്തിൽ ആൾക്കൂട്ടം ഉണ്ടാക്കാൻ ചെയ്ത ചിത്രം
2. ഹൈന്ദവത പ്രോത്സാഹിപ്പിക്കാൻ ചെയ്ത ചിത്രം
3. തലയില്ലാത്ത ഫേക്ക് ഐഡികളിൽ നിന്നും ലോക്ക് ചെയ്ത സ്ത്രീകളുടെ പേരിലുള്ള പ്രൊഫൈലിൽ നിന്നും ഇത്തരം കമന്റുകൾ സൃഷ്ടിക്കുന്ന വ്യക്തികളുടെ ശ്രെദ്ധക്ക്
ഈ സിനിമയുടെ പി ആർ ഓ ഞാനാണ് . ഞാൻ അമ്പലത്തിലും പള്ളിയിലും പോകും . ഏതു അമ്പലവും പള്ളിയും കണ്ടാലും എന്റെ കൈ നെഞ്ചിൽ വച്ചു പ്രാർത്ഥിക്കാറുണ്ട്. എന്റെ സഹോദരങ്ങളായ ജവാദും ഇസ്മായിലും തന്നെയാണ് എന്റെ സ്കൂൾ കാലഘട്ടത്തിൽ തിളങ്ങുന്ന ഒരു ഗൾഫ് ഷർട്ട് ഇല്ലാതെ നടന്ന എനിക്ക് അത് തന്നത്. ഞാൻ ഇഷ്ടപെടുന്ന ജേക്കബ് ജോർജിന്റെയും കുടുംബത്തിന്റെയും കൂടെ ക്രിസ്ത്മസ്, ഈസ്റ്റർ ആഘോഷിക്കുമ്പോൾ കൂടുതൽ സന്തോഷം. സിനിമക്ക് മതമില്ല പക്ഷെ
സുമതി വളവിന് മുന്നേയും അമ്പലത്തിലും പള്ളിയിൽ പോയി പ്രാർത്ഥിച്ചു ജാതി മത രാഷ്‌ട്രീയ ഭേദമില്ലാതെ മുന്നോട്ടു പോകുന്ന അഭിലാഷേട്ടനെയും വിഷ്ണു ബ്രോയെയും ഞങ്ങളുടെ സിനിമ സുമതി വളവിനെ വർഗീയമായി മാറ്റുന്ന ചില പെയ്ഡ് പോസ്റ്റുകളിൽ നിന്ന് കാണുന്നു. നിങ്ങൾ ചെയ്യുന്ന നീച പ്രവർത്തിക്കു പ്രേക്ഷകർ നൽകിയ വിജയമാണ് സുമതി വളവിന് തിയേറ്ററിൽ ലഭിക്കുന്നത്. തിയേറ്റർ സ്റ്റാഫുകൾ പോലും പറയുന്ന ഒരേ ഒരു കാര്യം മോഹൻലാൽ സാർ അഭിനയിച്ച തുടരും സിനിമക്ക് ശേഷം തിയേറ്റർ നിറച്ചു കുടുംബ പ്രേക്ഷകർ എത്തിയ ചിത്രം .. ഒത്തിരി സന്തോഷം സുമതി വളവിന്റെ ഈ വിജയത്തിൽ .. പ്രേക്ഷകർ നന്മയുള്ള സിനിമകളെ അംഗീകരിക്കുന്നത് തുടരും
ഇത് പ്രേക്ഷകർ നൽകിയ വിജയം
നന്മയുള്ള സിനിമയുടെ വിജയം
Sumathi Valavu Hits ₹9.5Cr in 3 Days | PR Counters Religious Controversy
Sumathi Valavu collects ₹9.5Cr in 3 days! Malikappuram team’s family hit breaks records. PR Prathish Shekhar responds to religious propaganda: “This is a victory for good cinema beyond caste/religion.”
BOOK NOW: Click Here..!!