ഹലോ ബ്രോ.. എന്താണ് ടെൻഷൻ.. നമുക്ക് കൂളാക്കാം
ഓരോ വമ്പൻ പരിപാടികൾ വരുമ്പോൾ നല്ലൊരു ഹോസ്റ്റ് വേണം .. ആണുങ്ങൾക്ക് അംഗീകാരം കുറവാണു ഈ മേഖലയിൽ പണ്ടേ .. പക്ഷെ കഴിഞ്ഞ 20 വർഷമായി എന്നോടൊപ്പം മെയിൻ പരിപാടികളിൽ ഒക്കെ അടിപൊളി anchor ആയി എന്നോടൊപ്പം ഉണ്ടാകുമ്പോഴും രാജേഷ് ബ്രോ ചോദിക്കും.. ബ്രോ ഇത്രേം contact ഉള്ള അടുത്ത ലെവലിൽ നിങ്ങൾ സിനിമയിൽ വാ .. ഞാൻ തിരിച്ചു പറയുന്ന കാര്യം ഇത്രേം നാൾ ബന്ധങ്ങൾ വഴി ആണ് എനിക്ക് സിനിമ കിട്ടിയേ .. അതില്ലാത്തപ്പോൾ ഞാൻ വേറെ ജോലി ചെയ്യും .. ഈ ജോലി ചെയ്യും വരെ അന്തസ്സായി ചെയ്യും .. ഓരോ ഇവെന്റിനും ഞാൻ വിളിക്കുമ്പോൾ രാജേഷ് ബ്രോ പേയ്മെന്റിനേക്കാൾ സംസാരിക്കുന്നത് നമ്മൾ ഇത് ചെയ്താൽ പുതിയ പടം ഒക്കെ വരുമ്പോൾ നമ്മളെ പരിഗണിക്കുമല്ലേ അവർ .. എന്നെ പോലെ ചിലപ്പോൾ അഭിനേതാവ് എന്ന നിലയിൽ സിനിമയെ ഇഷ്ടമാണ് അയാൾക്ക് ചിലപ്പോൾ അതിനേക്കാൾ കൂടുതൽ .. അവനു അത്രയ്ക്ക് ഇഷ്ടമാണ് സിനിമയെ .. പിന്നെ അന്നും ഇന്നും എന്നും ഞാൻ ഒരു ഫോട്ടോഗ്രാഫറെ പരിചയപ്പെടുത്തിയാൽ പോലും അവൻ ആ ബന്ധം നിലനിർത്തും .. എന്റെ ഒരു അനുജൻ പറഞ്ഞത് കഴിഞ ഒരു പരിപാടിക്ക് പോയപ്പോൾ പോക്കറ്റ് മണി ആയി ഇതിരിക്കട്ടെ എന്ന് പറഞ് ഒരു തുക പോലും നൽകി .. ഇന്നലെ കിട്ടിയ മെഡിക്കൽ റിപ്പോർട്ട് എന്നെ പോലെ രാജേഷിനെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും പ്രത്യാശ ആണ് .. നന്മയുള്ള അവനെ ജഗദീശ്വരൻ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരും എന്നാണ് ഞങ്ങളുടെ പ്രാർത്ഥന ..
കൃത്യമായ വ്യായാമവും നല്ല ജീവിത രീതികളും പിന്തുടർന്ന് മുന്നോട്ടു പോയ എന്റെ പ്രിയപ്പെട്ട രാജേഷ് ബ്രോ ജീവിതത്തിലേക്ക് കലയിലേക്കു സിനിമയിലേക്ക് ശക്തമായി തിരിച്ചുവരും .. നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം
Rajesh Event Host Health Update: Pratheesh Shekhar Shares Emotional Tribute & Prayer for Recovery
Pratheesh Shekhar pens an emotional note for event host Rajesh, reflecting on their 20-year camaraderie, his love for cinema, and his current health struggle. A story of friendship and hope.