മലയാളത്തിലെ ഏറ്റവും വലിയ മ്യൂസിക് ആൽബം ആകാൻ ഗാങ് ബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മലയാളത്തിലെ ഏറ്റവും വലിയ മ്യൂസിക് ആൽബം ആകാൻ ഗാങ് ബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.ഷൈൻ ടോം ചാക്കോയെ നായകനാക്കി കമലിന്റെ സഹ സംവിധായകനായ ആക്കി അഖിൽ അബ്ദുൾഖാദർ സംവിധാനം ചെയ്യുന്ന ഗാങ് ബി യുടെ ബഡ്ജറ്റ് ഒരു കൊച്ചു സിനിമയെക്കാൾ വലുതാണ്.ഗാലറി വിഷന്റെ ബാനറിൽ ഷറഫ് ഗാലറി വിഷൻ നിർമിക്കുന്ന ഗാങ് ബി ക്കായി സംഗീതം സൂരജ് എസ് കുറുപ്പും ക്യാമറ കണ്ണൻ പട്ടേരിയും നിർവഹിക്കുന്നു.ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്കി ചിത്രീകരിച്ച ആദ്യ മലയാളം മ്യൂസിക് ആല്‍ബമാണിത്. ആഷിക് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ്ബിലെ റാപ്പ് സോങ്ങിലൂടെ ജനഹൃദയങ്ങളിൽ ഇടം പിടിച്ച ഇമ്പാച്ചി ആണ് ഗാനം ആലപിച്ചിരിക്കുന്നത്.ആവേശത്തിലെ മിധൂട്ടി, അൻവർ ഷെരീഫ്, സോഹാൻ സീനുലാൽ, ജോർദി പൂഞ്ഞാർ എന്നിവരെ കൂടാതെ നൂറോളം കലാകാരന്മാർ അണിനിരക്കുന്നു. ജൂലൈ അവസാനം ഗാലറി വിഷണിലൂടെ ആൽബം പ്രേക്ഷകരിലേക്ക് എത്തും
#GangB – the first-ever action-packed Malayalam music album starring Shine Tom Chacko!
Directed by Akhil Abdul Khadar (Kamal’s associate) with a budget bigger than most movies!
#GangBAlbum #ShineTomChacko #MalayalamMusic #ActionMusical #GalleryVision #SurajSKurup #Imbachi pic.twitter.com/hQwq3QOtMq— CinemaCafe™ Media (@cinemacafemedia) July 5, 2025
Gang B: Malayalam’s Biggest Music Album First Look ft. Shine Tom Chacko | July Release
Malayalam’s largest music album “Gang B” starring Shine Tom Chacko, releases in July. Directed by Akhil Abdul Khadar with Suraj S Kurup’s music. Action-focused musical feat. 100+ artists.