എട്ടു വർഷങ്ങൾക്കു ശേഷം സുമതി വളവിലൂടെ മലയാളികളുടെ പ്രിയ താരം ഭാമ വീണ്ടും മലയാള സിനിമയിലേക്ക്

0
Bhavana Returns to Malayalam Cinema After 8 Years in Sumathi Valavu

മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള താരം ഭാമ, എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് മടങ്ങി എത്തിയ ചിത്രം കൂടിയായിരുന്നു സുമതി വളവ്. ചിത്രത്തിൽ മാളു എന്ന കഥാപാത്രത്തെയാണ് ഭാമ അവതരിപ്പിക്കുന്നത്. സംവിധായകൻ ശശി ശങ്കറിനൊപ്പം മന്ത്രമോതിരം എന്ന ചിത്രത്തിൽ ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ ഭാമ മലയാളത്തിന്റെ നായികാ നിരയിലേക്കെത്തി മികച്ച വേഷങ്ങൾ ചെയ്ത ശേഷം 8 വർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകൻ ശശി ശങ്കറിന്റെ മകനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത സുമതി വളവിലൂടെ വീണ്ടും മലയാള സിനിമയിലേക്കെത്തുകയാണ്. സുമതി വളവിന് പ്രവർത്തി ദിനമായ ഇന്നലെയും ഒരു കൊടിയില്പരം കളക്ഷൻ ലഭിക്കുകയുണ്ടായി. അഞ്ചു ദിനങ്ങളിൽ പന്ത്രണ്ട് കൊടിയില്പരം കളക്ഷൻ നേടിയ സുമതി വളവിന്റെ വിജയത്തിന് സിനിമാ മേഖലയിൽ നിന്ന് പൃഥ്വിരാജ്,എസ്.എൻ.സ്വാമി,വിനയൻ, പദ്മകുമാർ, എം.മോഹനൻ, അരുൺ ഗോപി,മേജർ രവി, രവീന്ദ്രൻ, വേണു കുന്നപ്പള്ളി, ബാദുഷ തുടങ്ങി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും അഭിനന്ദനങ്ങളറിയിച്ചു.

ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്നാണ് സുമതി വളവിന്റെ നിർമ്മാണം. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ തിരക്കഥ അഭിലാഷ് പിള്ളയും, സംഗീത സംവിധാനം രഞ്ജിൻ രാജും നിർവഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ കേരളത്തിലെ വിതരണം നിർവഹിക്കുന്നത്.

അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ്‌ കെയു, ശ്രീജിത്ത്‌ രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്‌, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ്‌ കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്‌, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മ്യൂസിക് 24 x7 ആണ് സുമതിവളവിന്റെ ഓഡിയോ റൈറ്റ്സ് കരസ്ഥമാക്കിയത്. ദി പ്ലോട്ട് പിക്‌ചേഴ്‌സാണ് സുമതി വളവിന്റെ ഓവർസീസ് വിതരണാവകാശികൾ.

ശങ്കർ പി.വി ഛായാഗ്രഹണം നിർവഹിക്കുന്ന സുമതിവളവിന്റെ എഡിറ്റർ ഷഫീഖ് മുഹമ്മദ് അലിയാണ്. സൗണ്ട് ഡിസൈനർ എം.ആർ. രാജാകൃഷ്ണൻ, ആർട്ട് അജയ് മങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ ബിനു ജി നായർ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, മേക്കപ്പ് ജിത്തു പയ്യന്നൂർ, സ്റ്റിൽസ് രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ ശരത് വിനു, വിഎഫ്എക്സ് : ഐഡന്റ് വിഎഫ്എക്സ് ലാബ്, പി ആർ ഓ : ❤️പ്രതീഷ് ശേഖർ.

BOOK NOW: Click Here..!!

Bhavana Returns to Malayalam Cinema After 8 Years in Sumathi Valavu

Bhavana makes triumphant return as “Malu” in Sumathi Valavu after 8 years! Film crosses ₹12Cr in 5 days. Prithviraj, Mohanan & industry laud family blockbuster.

About Author

Leave a Reply

Your email address will not be published. Required fields are marked *