പറ്റുമെങ്കിൽ തൊടടാ” ശിവകാർത്തികേയൻ നായകനാകുന്ന മദ്രാസിയുടെ ആക്ഷൻ പാക്ക്ഡ് ട്രയ്ലർ പ്രേക്ഷകരിലേക്ക്

0
Madrasi Trailer Out - Sivakarthikeyan's High-Octane Action Thriller Promises a Gripping Theatre Experience

അവന്റെ ശരീരത്തിനല്ല കുഴപ്പം, അവൻ എന്തെങ്കിലും തീരുമാനിച്ചു കഴിഞ്ഞാൽ അത് തീർത്തുകിട്ടാൻ ഏതു എക്സ്ട്രീം വരെയും പോകാൻ തയാറാകുന്ന രഘു എന്ന കഥാപാത്രമായി ശിവ കാർത്തികേയൻ മദ്രാസിയിൽ എത്തുമ്പോൾ ട്രെയ്ലറിൽ നിന്ന് തന്നെ തിയേറ്ററിൽ മദ്രാസി തീപ്പൊരിപാരിക്കുമെന്നുറപ്പാണ്. നായികയായി രുക്മിണി വസന്തും പോലീസ് ഓഫീസർ വേഷത്തിൽ മലയാളത്തിന്റെ പ്രിയതാരം ബിജു മേനോനും വില്ലനായി വിദ്യുത് ജമാലും ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയ്ലറിൽ ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എ ആർ മുരുഗദോസിന്റെ സംവിധാനത്തിൽ സെപ്റ്റംബർ 5, തിരുവോണനാളിൽ ലോകവ്യാപകമായി റിലീസാകുന്ന മദ്രാസി പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുമെന്നുറപ്പാണ്. ‘ഗജിനി പോലത്തെ തിരക്കഥയും തുപ്പാക്കിയിലെ പോലത്തെ ആക്ഷൻ സീനുകളുമാണ് മദ്രാസിക്കായി ഞാൻ ഒരുക്കിയിരിക്കുന്നത്. അതായിരുന്നു എന്റെ വിഷൻ. അത് കൃത്യമായി ഫൈനൽ ഔട്ട്പുട്ടിൽ വന്നിട്ടുമുണ്ട്’, മുരുഗദോസ് നേരത്തെ അഭിപ്രായപ്പെട്ടതുപോലെ പ്രേക്ഷകനെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലാണ് റിലീസായത്.

ശ്രീ ലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ, രുക്മിണി വസന്ത് , വിദ്യുത് ജമാൽ, ബിജു മേനോൻ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് പ്രധാന റോളുകളിൽ എത്തുന്നത്. മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ, സിനിമാട്ടോഗ്രാഫി: സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : ❤️പ്രതീഷ് ശേഖർ എന്നിവരാണ്.

Madrasi Trailer Out – Sivakarthikeyan’s High-Octane Action Thriller Promises a Gripping Theatre Experience

Watch the explosive trailer for ‘Madrasi’ starring Sivakarthikeyan, Rukmini Vasanth, and Biju Menon. Directed by A.R. Murugadoss, this action-packed thriller releases worldwide on September 5.

About Author

Leave a Reply

Your email address will not be published. Required fields are marked *

You may have missed