ആശകൾ ആയിരം ഷൂട്ടിംഗ് സെറ്റിൽ കാന്താരയുടെ വിജയം ആഘോഷിച്ച്‌ ജയറാം

0
Jayaram Celebrates Kantara Success on Aashakal Aayiram Set | Live Call with Rishab Shetty

വിജയദശമി ദിനമായ ഇന്ന് ലോകവ്യാപകമായി റിലീസ് ആയ കാന്താരയുടെ വിജയം ആഘോഷിച്ച്‌ ജയറാം. റിഷബ് ഷെട്ടി ഒരുക്കിയ കാന്താരയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജയറാം ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കുതിക്കുന്ന കാന്താരയുടെ വിജയാഘോഷം ഇന്ന് കളമശേരിയിലെ ആശകൾ ആയിരം സെറ്റിൽ കാളിദാസ് ജയറാമിനൊപ്പം, ചിത്രത്തിലെ സഹപ്രവർത്തകർക്കും കേക്ക് മുറിച്ച് ആഘോഷിച്ച്ചു . പ്രസ്തുത ആഘോഷത്തിൽ റിഷബ് ഷെട്ടി വീഡിയോ കോളിൽ ലൈവ് ആയി എത്തി. റിലീസായ എല്ലാ ഭാഷകളിലും മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടി മുന്നേറുകയാണ് കാന്താര.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ നാല്പതാം ദിവസത്തിലേക്ക് കടക്കുകയാണ്. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ. ആശകൾ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി എന്നിവരാണ്.

ആശകൾ ആയിരം ചിത്രത്തിൽ ജയറാം, കാളിദാസ് ജയറാം, ആശാ ശരത്, ഇഷാനി, ആനന്ദ് മന്മദൻ, ഷിൻഷാ തുടങ്ങിയ താരങ്ങളും മറ്റു യുവപ്രതിഭകളും അണിനിരക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി ഓ പി : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ്ഡിസൈനർ :ബാദുഷാ.എൻ.എം, കഥ, തിരക്കഥ : അരവിന്ദ് രാജേന്ദ്രൻ, ജൂഡ് ആന്റണി ജോസഫ്, എഡിറ്റർ : ഷഫീഖ് പി വി, മ്യൂസിക് : സനൽ ദേവ്, ആർട്ട് : നിമേഷ് താനൂർ, കോസ്റ്റ്യൂം : അരുൺ മനോഹർ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ, പബ്ലിസിറ്റി ഡിസൈൻ : ടെൻ പോയിന്റ്,സ്റ്റിൽസ് : ലെബിസൺ ഗോപി, പി ആർ ഓ : ❤️പ്രതീഷ് ശേഖർ.

Jayaram Celebrates Kantara Success on Aashakal Aayiram Set | Live Call with Rishab Shetty

Jayaram cuts a cake on the ‘Aashakal Aayiram’ set to celebrate the blockbuster success of ‘Kantara’. The actor was joined by his son Kalidas and the crew for the festivities.

About Author

Leave a Reply

Your email address will not be published. Required fields are marked *