ലോകവ്യാപകമായി 25 കൊടിയില്പരം ഗ്രോസ്സ് കളക്ഷൻ നേടി “എക്കോ” വിജയയാത്ര തുടരുന്നു
ലോകവ്യാപകമായി റിലീസ് ചെയ്ത എക്കോ തിയേറ്ററുകളിൽ ഒൻപതു ദിവസം പിന്നിടുമ്പോൾ ചിത്രത്തിന്റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ ഇരുപത്തിയഞ്ചു കോടിയും കടന്നു മുന്നേറുകയാണ്. ഇന്നലെ മാത്രം ബുക്ക് മൈ ഷോയിൽ എഴുപത്തി ഒന്നായിരത്തി എഴുന്നൂറ്റി മുപ്പതു ടിക്കറ്റുകൾ ആണ് വിറ്റഴിഞ്ഞത്. എക്കോ റിലീസ് ചെയ്തു പത്താം ദിവസമായ ഇന്ന് കേരളത്തിലെ പ്രമുഖ സെന്ററുകളിൽ ആദ്യ ദിനത്തിനേക്കാൾ മൂന്നിരട്ടി ഷോകളാണ് നടക്കുന്നത്. അഞ്ചു ലക്ഷത്തി അറുപത്തി എട്ടായിരം ടിക്കറ്റുകൾ ഇന്നലെ വരെ ബുക്ക് മൈ ഷോയിലൂടെ എക്കോയുടേതായി വിറ്റഴിക്കപ്പെട്ടു. കേരളത്തിൽ 182 സെന്ററുകളിൽ പ്രദർശനം ആരംഭിച്ച ചിത്രം രണ്ടാം വാരത്തിൽ 249 സ്‌ക്രീനുകളിലും. ജി സി സി യിൽ രണ്ടാം വരാം 110 സ്‌ക്രീനുകളിൽ എക്കോ പ്രദർശിപ്പിക്കുന്നുണ്ട്. മറ്റു വിദേശ രാജ്യങ്ങളിലും പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം കൂടുതൽ സ്‌ക്രീനുകളിലേക്ക് എക്കോ എത്തുകയാണ്. ഒരു മലയാള ചിത്രം എന്നതിലുപരി ലോകമെമ്പാടുമുള്ള എല്ലാ പ്രേക്ഷകരും ഭാഷാതീതമായി ഒരു ഇന്റർനാഷണൽ ചിത്രമായി എക്കോയെ അംഗീകരിക്കുകയാണ്. ആദ്യ വാരം റിലീസ് ദിനം മുതൽ എല്ലാ ദിവസവും വൻ പ്രേക്ഷക സ്വീകാര്യതയോടെ ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ആൻഡ് അഡിഷണൽ ഷോകൾ ആണ് എക്കോക്ക് ലഭിക്കുന്നത്.സംവിധായകൻ ദിൻജിത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ ശക്തമായ കൂട്ടുകെട്ടിൽ ഒരുങ്ങിയ മിസ്റ്ററി ത്രില്ലർ എക്കോ തിയേറ്ററുകളിൽ സിനിമാറ്റിക് എക്സ്പീരിയൻസിന്റെ പുതു ചരിത്രം സൃഷ്ടിക്കുകയാണ്.
25 CRORE GROSS WORLDWIDE!
The unstoppable victory march continues! #EKO has crossed a massive 25 CRORE GROSS worldwide in just 9 days! ✨#EKOMovie #BoxOfficeRecord #25CroreClub #MalayalamCinema #Blockbuster #TheaterExpansion #CinematicPhenomenon #MustWatch pic.twitter.com/68RGbMYZFy
— CinemaCafe™ Media (@cinemacafemedia) November 30, 2025
ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം ആർ കെ ജയറാം നിർമ്മിക്കുന്ന എക്കോയിൽ സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ് ,വിനീത്, നരേൻ,അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.സന്ദീപ് പ്രദീപിന്റെ കരിയർ ബെസ്റ്റ് പ്രകടനം നൽകുന്ന എക്കോയിൽ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ഓരോരുത്തരും ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. മുജീബ് മജീദിന്റെ സംഗീത സംഗീതം, സൂരജ് ഇ.എസ് ന്റെ എഡിറ്റിംഗ് സജീഷ് താമരശ്ശേരിയുടെ കലാസംവിധാനവും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോയോഗ്രാഫിയും ചിത്രത്തിന് മുതൽക്കൂട്ടാകുന്നു.
എക്കോയുടെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്: പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ: സുജിത്ത് സുധാകരൻ, പ്രോജക്റ്റ് ഡിസൈനർ: സന്ദീപ് ശശിധരൻ, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, ടീസർ കട്ട്: മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാഗർ, വിഎഫ്എക്സ്: ഐവിഎഫ്എക്സ്, സ്റ്റിൽസ്: റിൻസൺ എം ബി, സബ്ടൈറ്റിൽസ്: വിവേക് രഞ്ജിത്, വിതരണം: ഐക്കൺ സിനിമാസ്, പ്ലോട്ട് പിക്ചേഴ്സ് (ഓവർസീസ്) പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി.ആർ.ഓ. ❤️ പ്രതീഷ് ശേഖർ.
EKO Crosses 25 Crore Gross Worldwide | 9-Day Box Office Collection Record
Malayalam thriller EKO crosses 25 crore gross worldwide in 9 days. Film expands to 249 screens in Kerala with triple the shows of opening day.