നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ടീസർ 2026 ഫെബ്രുവരി 11 ന്
തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ടീസർ തീയതി പുറത്ത്. 2026 ഫെബ്രുവരി 11 ന് ആണ് ചിത്രത്തിന്റെ ടീസർ പുറത്തു വരിക. നിഖിൽ ഒരു ഇതിഹാസ യോദ്ധാവിന്റെ വേഷത്തിൽ എത്തുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. കാർത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിൻ്റെ ഇരുപതാമത്തെ ചിത്രമാണ് “സ്വയംഭൂ”.
സ്വയംഭുവിന്റെ തീവ്രമായ ലോകത്തിലേക്കുള്ള ആദ്യ കാഴ്ചയാണ് ടീസർ സമ്മാനിക്കുക. ടീസർ റിലീസ് തീയതി പുറത്തു വിട്ടു കൊണ്ടുള്ള പോസ്റ്ററിൽ നിഖിലിനെ ഒരു മഹാ യോദ്ധാവായി ആണ് അവതരിപ്പിച്ചിരിക്കുന്നത്. അനിയന്ത്രിതമായ രോഷത്തോടെ കടന്നു പോകുന്ന കഥാപാത്രമായാണ് ഈ പോസ്റ്ററിൽ അദ്ദേഹത്തെ കാണാൻ സാധിക്കുന്നത്. നീളമുള്ള മുടിയുള്ള, ചുവന്ന ട്രൌസറുകൾ ബൂട്ടുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഇരുണ്ട കവചിത വസ്ത്രം ധരിച്ച അദ്ദേഹം, ഒരു വമ്പൻ വാളും കയ്യിലേന്തിയാണ് കാണപ്പെടുന്നത്. ഉയരുന്ന പുക, പറക്കുന്ന അവശിഷ്ടങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, കത്തുന്ന തീജ്വാലകൾ എന്നിവയുടെ പശ്ചാത്തലത്തിൽ നിൽക്കുന്ന ഈ കഥാപാത്രം, ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൽ വേരൂന്നിയ ഒരു ഇതിഹാസ യുദ്ധകഥയുടെ സൂചനയാണ് നൽകുന്നത്.
The world of Swayambhu opens on Feb 11, 2026 🔥
Nikhil transforms into a legendary warrior in this massive pan-Indian epic directed by Bharat Krishnamachari.
A visual spectacle rooted in myth, war, and legacy ⚔️🌋#Swayambhu #Nikhil #PanIndianCinema #TeluguCinema #EpicFilm pic.twitter.com/7jFTHkAOal— CinemaCafe™ Media (@cinemacafemedia) February 9, 2026
മലയാളി താരം സംയുക്തയും നഭാ നടേഷും ആണ് ചിത്രത്തിലെ നായികാതാരങ്ങൾ. തന്റെ കഥാപാത്രത്തിന്റെ ആധികാരികതയ്ക്കായി കഠിനമായ ശാരീരിക പരിശീലനത്തിന് വിധേയനായ നിഖിൽ, ഈ വേഷത്തിനായി ഏകദേശം രണ്ട് വർഷത്തോളം ആണ് ചിലവഴിച്ചത്. വമ്പൻ ബജറ്റും ഉയർന്ന സാങ്കേതിക നിലവാരവുമുള്ള ഒരു വലിയ ക്യാൻവാസിൽ, പീരിയോഡിക് യുദ്ധ പശ്ചാത്തലത്തിലാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയതിയും വൈകാതെ പുറത്തു വിടും. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം, ചൈനീസ്, സ്പാനിഷ്, അറബിക് ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.
ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ് – തമ്മി രാജു , പ്രൊഡക്ഷൻ ഡിസൈനർസ്- എം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം – വിജയ് കാമിസേട്ടി, ആക്ഷൻ – കിങ് സോളമൻ, സ്റ്റണ്ട് സിൽവ, വരികൾ – രാമജോഗയ്യ ശാസ്ത്രി, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ ❤️ ശബരി.
Swayambhu Teaser Date Announced: Nikhil’s Pan-Indian Epic Unveils First Look on Feb 11, 2026
The teaser of Swayambhu, a pan-Indian epic starring Nikhil and directed by Bharat Krishnamachari, releases on February 11, 2026. Featuring a legendary warrior avatar, massive scale visuals, and music by Ravi Basrur, the film promises a grand cinematic experience across multiple languages.