ജോൺ പോൾ ജോർജ് ചിത്രം “ആശാൻ” ട്രെയ്ലർ പുറത്ത്, ആഗോള റിലീസ് ഫെബ്രുവരി 5 ന്, ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ
ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത്. മെഗാസ്റ്റാർ മമ്മൂട്ടി ചീഫ് ഗസ്റ്റ് ആയെത്തിയ ചടങ്ങിൽ വെച്ചാണ് ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് നടന്നത്. ചിത്രം 2026 , ഫെബ്രുവരി 5 ന് ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമക്കുള്ളിലെ സിനിമയുടെ കഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. ഡ്രാമയും കോമഡിയും കോർത്തിണക്കി ഒരുക്കിയ ചിത്രം ഇന്ദ്രൻസിന്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങളാൽ സമ്പന്നമായിരിക്കും എന്നും ട്രെയ്ലർ കാണിച്ചു തരുന്നുണ്ട്. ജോമോൻ ജ്യോതിറിനും കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ലഭിച്ചിരിക്കുന്നതെന്നും ട്രെയ്ലർ സൂചിപ്പിക്കുന്നു.
നാല്പതിലധികം വർഷങ്ങളിലായി 550 ലധികം ചിത്രങ്ങളിൽ അഭിനയിച്ച നടൻ ഇന്ദ്രൻസ്, ആദ്യമായി ഒരു കൊമേർഷ്യൽ ചിത്രത്തിൽ നായകനായി എത്തുന്നു എന്നത് തന്നെയാണ് ആശാന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ദ്രൻസ് ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ജോമോൻ ജ്യോതിർ കൂടാതെ, നടൻ ഷോബി തിലകനും ബിബിൻ പെരുമ്പിള്ളിയും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഇവരുടെ ക്യാരക്ടർ പോസ്റ്ററുകൾ നേരത്തെ പുറത്ത് വരികയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഏറെ പ്രതീക്ഷകളോടെയും ആകാംഷയോടെയും പ്രേക്ഷകർ കാത്തിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്. അതിൽ ഒരു ഗാനത്തിന് വേണ്ടി ഇന്ദ്രൻസ് തന്റെ ശബ്ദവും നൽകിയിട്ടുണ്ട്.
🎬 #Aashaan Trailer Out!
Indrans shines in his first-ever commercial lead role ✨
Directed by Johnpaul George
🌍 Worldwide Release: Feb 5, 2026
🎥 Kerala Distribution: Wayfarer Films – Dulquer Salmaan#Indrans #Aashaan #MalayalamCinema #TrailerLaunch pic.twitter.com/YFpAy2jsbx— CinemaCafe™ Media (@cinemacafemedia) February 1, 2026
ഗപ്പി, രോമാഞ്ചം എന്നീ ചിത്രങ്ങൾക്ക് ശേഷം ഗപ്പി സിനിമാസ് നിർമ്മിച്ച ഈ ചിത്രം, ഗപ്പി, അമ്പിളി എന്നിവക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ചിത്രത്തിൽ, 100 ൽ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. അബിൻ ബിനോ, മദൻ ഗൗരി എന്നിവരും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്.
ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എംആർ രാജാകൃഷ്ണൻ, സംഗീത സംവിധാനം: ജോൺപോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്റോ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ.ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ആർ റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, . ഓവർസീസ് പാർട്ണർ – ഫാർസ് ഫിലിംസ്, പിആർഒ ❤️ ശബരി
Aashaan Trailer Out | Indrans in Lead | Johnpaul George | Global Release Feb 5, 2026
The trailer of Aashaan, directed by Johnpaul George and starring Indrans in his first commercial lead role, is out now. Releasing worldwide on February 5, 2026, the film will be distributed in Kerala by Dulquer Salmaan’s Wayfarer Films.