ദളപതി സിനിമയോട് വിടപറയുമ്പോൾ, ഒരു യുഗം ചരിത്രമാകുന്നു: വിജയുടെ അവസാന ചിത്രം ജനനായകന്റെ ട്രെയ്‌ലർ റിലീസായി

0
IMG_2486

ദളപതി വിജയുടെ അവസാന ചിത്രമായ ജനനായകന്റെ ട്രയ്ലർ റിലീസായി. തമിഴ് സിനിമ ജനപ്രിയതയുടെ പര്യായമായ, ഇന്ത്യൻ സിനിമാ താരങ്ങളിലെ തന്നെ മികവുറ്റ താരമായ വിജയുടെ അവസാന ചിത്രമായ ജനനായകൻ ട്രയ്ലർ മിനിറ്റുകൾക്കുള്ളിൽ പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുന്ന കാഴ്ചയാണ് സിനിമാലോകം കണ്ടത് . ദശകങ്ങളോളം നീണ്ടുനിന്ന, അപൂർവമായൊരു സിനിമാ യാത്രയ്ക്ക് ഇതോടെ ഔപചാരികമായ വിരാമം കുറിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം വിജയ്.

‘ജനനായകൻ’ ട്രെയിലർ, വിജയിയുടെ അപരാജിതമായ താരപ്രഭയും അഭിനയത്തിലെ പക്വതയും ഒരുമിച്ച് പ്രതിഫലിപ്പിക്കുന്ന ശക്തമായ ദൃശ്യാനുഭവമാണ്. സാമൂഹിക ഉത്തരവാദിത്വവും ജനകീയ വികാരങ്ങളും സമന്വയിപ്പിക്കുന്ന കഥാസൂചനകൾ നിറഞ്ഞ ട്രെയിലർ, ആരാധകരിലും സിനിമാപ്രേമികളിലും അതീവ ആവേശം സൃഷ്ടിക്കുന്നതിനോടൊപ്പം ടിക്കറ്റ് ബുക്കിങ്ങിലും ആഗോള തളത്തിൽ വൻ കുതിപ്പാണ് നടത്തുന്നത്.

ഇത് ഒരു ട്രെയിലർ റിലീസ് മാത്രമല്ല; തമിഴ് സിനിമാ വ്യവസായത്തിലെ ഒരു യുഗാന്ത്യത്തിന്റെ പ്രഖ്യാപനമാണ്. കോടിക്കണക്കിന് ആരാധകരെ ഒരേ സമയം ആവേശത്തിലാഴ്ത്തിയ ‘ദളപതി’ എന്ന പ്രതിഭാസം, തന്റെ അവസാന സിനിമയിലൂടെ വീണ്ടും ചരിത്രം കുറിക്കുകയാണ്.
നടനെന്ന നിലയിൽ മാത്രമല്ല, ഒരു തലമുറയുടെ വികാരമായി മാറിയ വിജയിക്ക് ‘ജനനായകൻ’ ഒരു സിനിമയെക്കാൾ വലിയ യാത്രയുടെ സമാപനകുറിപ്പാണ്.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ജനനായകൻ 2026 ജനുവരി 9ന്, പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.

ജനനായകന്റെ ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഓ: ❤️ പ്രതീഷ് ശേഖർ.
ജനനായകൻ എന്ന ഈ അവസാന അദ്ധ്യായം തിയേറ്ററുകളിൽ അനുഭവിക്കാൻ അതീവ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകവ്യാപകമായി ഭാഷക്കതീതമായി ഓരോ പ്രേക്ഷകനും വിജയ് ആരാധകരും.

Vijay’s Final Film Jana Nayagan Trailer Released | Thalapathy Bids Farewell to Cinema

The trailer of Thalapathy Vijay’s final film Jana Nayagan has been released, creating massive excitement worldwide. Directed by H. Vinoth, the film releases in theatres on January 9, 2026 as a Pongal special with a stellar cast including Bobby Deol, Pooja Hegde, Prakash Raj and more.

About Author

Leave a Reply

Your email address will not be published. Required fields are marked *

You may have missed