ജനനായകനിൽ വിജയ് ആലപിച്ച “ചെല്ല മകളേ” പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു
വിജയുടെ ജനനായകനിലെ ഓരോ അപ്ഡേറ്റിനും വമ്പൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നത്. ഇപ്പോഴിതാ ജനനായകനിൽ അനിരുദ്ധിന്റെ സംഗീത സംവിധാനത്തിൽ വിജയ് ആലപിച്ച മെലഡി ഗാനം ചെല്ല മകളേ റിലീസായി ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് . വിവേകാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ആദ്യ സിംഗിളായ ദളപതി കച്ചേരിക്കും രണ്ടാം ഗാനമായ ഒരു പേരെ വരലാര് എന്ന ഗാനത്തിനും ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് മൂന്നാമത്തെ ഗാനം ഗാനം പ്രേക്ഷകരിലെക്കെത്തുന്നത്.
🎶✨ HE SINGS! Thalapathy Vijay’s soulful voice is here with #ChellaMagale, the third single from his final film #JanaNayagan.
🎵 Music by #Anirudh | ✍️ Lyrics by #Vivek
Get ready to feel the emotion.
▶️ Listen Now: https://t.co/f9CKMTLa5c
Releasing this Pongal, Jan 9, 2026. pic.twitter.com/K8UtRPfkKG— CinemaCafe™ Media (@cinemacafemedia) December 28, 2025
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ജനനായകൻ 2026 ജനുവരി 9ന്, പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും. വിജയുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന പ്രത്യേകത കൂടി ഉള്ളതിനാൽ ‘ജന നായകൻ’ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വമ്പൻ റിലീസാണ്.ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.
ജനനായകന്റെ ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഓ: ❤️ പ്രതീഷ് ശേഖർ.
song link : https://youtu.be/fDvVCS17P5A
Chella Magale Song Out: Vijay Sings for Anirudh in Final Film ‘Jana Nayagan’ | Lyrical Melody Hits Hearts