വിജയദശമി ദിനത്തിൽ ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ ചിത്രം ‘ഭീഷ്മർ – ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
Bheeshmar First Look Poster Out | Dhyan Sreenivasan & Vishnu Unnikrishnan Star in East Coast Vijayan Film

* ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു
* ചിത്രീകരണം പൂര്‍ത്തിയായി

ധ്യാൻ ശ്രീനിവാസനെയും വിഷ്ണു ഉണ്ണികൃഷ്ണനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ‘ഭീഷ്മറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിജയദശമി ദിനത്തിൽ, പ്രേക്ഷകർക്ക് ആശംസകൾ നേർന്നുകൊണ്ടാണ് അണിയറപ്രവർത്തകർ വർണ്ണാഭമായ പോസ്റ്റർ അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം അണിനിരക്കുന്ന, കൗതുകമുണർത്തുന്ന ദൃശ്യഭാഷയാണ് പോസ്റ്ററിന്. ഒരു സമ്പൂർണ്ണ റൊമാന്റിക്-ഫൺ-ഫാമിലി എന്റർടെയ്‌നറിന്റെ എല്ലാ ചേരുവകളും വാഗ്ദാനം ചെയ്യുന്നതാണ് ഈ ഫസ്റ്റ് ലുക്ക്. പോസ്റ്റര്‍ ഇതിനോടകം സമൂഹ മധ്യങ്ങളില്‍ ശ്രദ്ധനേടിക്കഴിഞ്ഞു.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ഭീഷ്മറി’നുണ്ട്. ‘കള്ളനും ഭഗവതിക്കും’ ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ വിഷ്ണു ഉണ്ണികൃഷ്ണനുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, രണ്ട് പുതുമുഖ നായികമാർ എന്നിവർക്കൊപ്പം ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ക്യാമറയും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. രഞ്ജിൻ രാജ്, കെ.എ. ലത്തീഫ് എന്നിവർ ഈണം നൽകിയ നാല് ഗാനങ്ങൾക്ക് ഹരിനാരായണൻ ബി.കെ, സന്തോഷ് വർമ്മ, ഒ.എം. കരുവാരക്കുണ്ട് എന്നിവരാണ് വരികൾ രചിച്ചിരിക്കുന്നത്.

കലാസംവിധാനം: ബോബൻ, വസ്ത്രാലങ്കാരം: മഞ്ജുഷ, മേക്കപ്പ്: സലാം അരൂക്കുറ്റി, സംഘട്ടനം: ഫിനിക്സ് പ്രഭു, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, VFX: നിതിൻ നെടുവത്തൂർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഭാഷ് ഇളമ്പൽ, ഡിസൈനർ: മാമി ജോ, സ്റ്റിൽസ്: അജി മസ്കറ്റ് എന്നിവരാണ് മറ്റ് അണിയറ ശില്പികൾ. സജിത്ത് കൃഷ്ണൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും രാജീവ് പെരുമ്പാവൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ്. ചിത്രത്തിൻ്റെ പി.ആർ.ഒ ❤️ പ്രതീഷ് ശേഖറാണ്. ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയിൻമെന്റ്സാണ് ഓഡിയോ ലേബൽ.

പാലക്കാടും പരിസരപ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളില്‍ 42 ദിവസം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഇതിനോടനുബന്ധിച്ച് പാലക്കാട് ഹോട്ടൽ ഫോർ എൻ സ്ക്വയർ പാർട്ടി ഹാളിൽ വെച്ച് പാക്ക്-അപ്പ് പാർട്ടിയും സംഘടിപ്പിച്ചിരുന്നു. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. ചിത്രത്തിൻ്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ഉടൻ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Bheeshmar First Look Poster Out | Dhyan Sreenivasan & Vishnu Unnikrishnan Star in East Coast Vijayan Film
Check out the vibrant first look poster of ‘Bheeshmar’ starring Dhyan Sreenivasan & Vishnu Unnikrishnan. Directed by East Coast Vijayan, the film’s shoot is complete.

About Author

Leave a Reply

Your email address will not be published. Required fields are marked *