ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ നായികയാകാൻ അവസരം
ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി ബോക്സോഫിസിൽ തരംഗമായി മാറിയ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്‌റഫിന്റെ സംവിധാനത്തിൽ പുതിയ ചിത്രം അണിയറയിൽ തയ്യാറാകുകയാണ്. ഇ ഫോർ എന്റെർറ്റൈന്മെന്റ്സാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. പ്രസ്തുത ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാൻ പുതുമുഖങ്ങൾക്കാണ് അവസരം. പതിനെട്ടിനും ഇരുപത്തി മൂന്നിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് നായികാ കഥാപാത്രത്തിലേക്കുള്ള ഓഡിഷനു വേണ്ടി അപേക്ഷിക്കാം.
A DREAM OPPORTUNITY AWAITS!
They are on the lookout for a fresh new face to play the FEMALE LEAD!
Gender: Female
Age: 18 to 23 years
Preference from the Malabar region.
Send your application to 9495270389 on WhatsApp or e4actress@gmail.com.Deadline: Sep 15-2025 pic.twitter.com/EIzx2tXZKW
— CinemaCafe™ Media (@cinemacafemedia) September 3, 2025
മലബാർ മേഖലയിലുള്ളവർക്ക് മുൻഗണന ലഭിക്കുന്ന കുഞ്ചാക്കോ ബോബൻ – ജിത്തു അഷ്‌റഫ് – ഇ ഫോർ എന്റെർറ്റൈന്മെന്റ്സ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഈ പുതിയ ചിത്രത്തിന്റെ നായികയാവാനുള്ള ഓഡിഷനിൽ പരിഗണിക്കപ്പെടാൻ എഡിറ്റ് ചെയ്യാത്ത മൂന്നു ഫോട്ടോകൾ ( ലേറ്റസ്റ്റ്), ഒരു മിനുട്ടിൽ താഴെയുള്ള പെർഫോമൻസ് വീഡിയോ, ബന്ധപ്പെടേണ്ട ഫോൺ നമ്പറും വിലാസവും അടങ്ങുന്ന ബയോഡാറ്റ 9495270389 എന്ന വാട്ട്സ്അപ്പ് നമ്പറിലേക്കോ അല്ലെങ്കിൽ e4actress@gmail.com എന്ന നമ്പറിലേക്കോ അയക്കുക. 2025 സെപ്റ്റംബർ 15 വരെ ലഭിക്കുന്ന അപേക്ഷകൾ ആണ് ഓഡിഷനിലേക്ക് പരിഗണിക്കുന്നത്.പി ആർ ഓ ❤️പ്രതീഷ് ശേഖർ.
Audition for Female Lead in Kunchacko Boban – Jithu Ashraf New Movie | Malabar Preference
Audition call for the female lead in Jithu Ashraf’s new movie starring Kunchacko Boban. Open to girls aged 18-23. Apply via WhatsApp or email before Sept 15, 2025.