ശിവകാർത്തികേയന്റെ മദ്രാസി കേരള പ്രീ ലോഞ്ച് ഇവന്റ് നാളെ (ആഗസ്റ്റ് 30) കൊച്ചിയിൽ

0
Madharaasi Kerala Pre-Launch Event in Kochi Aug 30 | Sivakarthikeyan, Biju Menon

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എ ആർ മുരുഗദോസിന്റെ ശിവകാർത്തികേയൻ നായകനാകുന്ന മദ്രാസി ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നാളെ (ആഗസ്റ്റ് 30) കൊച്ചി ലുലു മാളിൽ വൈകിട്ട് 6.30 (6.30pm ന് നടക്കുന്ന പ്രീ ലോഞ്ച് ഇവെന്റിൽ ശിവകാർത്തികേയൻ, ബിജു മേനോൻ, രുക്മിണി വസന്ത്, അരുൺ വെഞ്ഞാറമൂട്, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയ താരങ്ങളും അതിഥികളും പങ്കെടുക്കുന്നു. ശ്രീലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന മദ്രാസി കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫൻ നേത്ര്വതം നൽകുന്ന മാജിക് ഫ്രെയിംസ് റിലീസാണ്.

അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സെപ്റ്റംബർ 5, തിരുവോണദിനത്തിലാണ് മദ്രാസി തിയേറ്ററുകളിലേക്കെത്തുന്നത്‌.
മദ്രാസിയിൽ ശിവകാർത്തികേയൻ, രുക്മിണി വസന്ത് , വിദ്യുത് ജമാൽ, ബിജു മേനോൻ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മദ്രാസിയുടെ സിനിമാട്ടോഗ്രാഫി: സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ, ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, മാർക്കറ്റിങ് : ബിനു ബ്രിങ്ഫോർത്ത്, വിതരണം : മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : ❤️പ്രതീഷ് ശേഖർ എന്നിവരാണ്.

Madharaasi Kerala Pre-Launch Event in Kochi Aug 30 | Sivakarthikeyan, Biju Menon

Sivakarthikeyan’s ‘Madharaasi’ pre-launch event is in Kochi on August 30. Meet the stars before the film’s Sept 5 release in Kerala by Magic Frames.

About Author

Leave a Reply

Your email address will not be published. Required fields are marked *