അടൂർ സാറിനോടുള്ള പ്രതീഷ് ശേഖറിന്റെ ഹൃദയം നിറഞ്ഞ കത്ത്: ‘കല എന്നത് അപര്യാപ്തതയെ തകർക്കുന്ന പൂർണതയുടെ യാത്ര
പ്രിയപ്പെട്ട അടൂർ സാർ..!!
അങ്ങയെ ബഹുമാനിക്കുന്നു
ഇന്നലെ നടന്ന സംഭവം പോലും മാധ്യമങ്ങൾ ഉണ്ടാക്കിയ വാർത്ത എന്ന് കരുതേണ്ട വാർത്താകുറിപ്പിൽ അല്പം വാസ്തവം ഉണ്ടെന്നു 10% മനസ്സിലാക്കിയ അയാളായിരുന്നു ഞാൻ .. ഞാൻ സിനിമയെ കുറിച്ച് ഒന്നും പഠിക്കാതെ പേടിക്കാതെ ഈ ഫീൽഡിൽ വന്ന ഒരാളാണ് .. ഒരു കൊച്ചു പിച്ച വച്ചു നടക്കണം .. എന്നിട്ടു എഴുതാനും വായിക്കാനും പഠിക്കണം … മറ്റു വാചകങ്ങൾ ഇവിടെ ഞാൻ പരാമർശിക്കുന്നില്ല .. എന്തൊക്കെയാ സാർ ഇന്ന് നൽകിയ ചാനൽ ഇന്റർവ്യൂവിൽ കമലേഷിനോട് പറഞ്ഞത് …
സർ
എന്റെ അമ്മയുടെ നിറം കറുപ്പാണ്
എന്റെ നിറം ഞാൻ നോക്കാറില്ല
അക്ഷരം എഴുതുമ്പോൾ തെറ്റ് വരും
അത് തിരുത്തിത്തരാൻ ഉള്ള അധ്യാപക വൃന്ദത്തിൽ ഉള്ള അങ്ങ് അക്ഷരം അവർക്കറിയില്ല എന്നും ഇഴയില്ല എന്നും പറഞ്ഞാൽ കേട്ടു നിൽക്കുന്ന
കാലം മാറി കോലവും മാറി
ഇത് നമ്മൾ ഒന്നായ ജനത ആണ്
സാർ ബഹുമാനിക്കുന്നു താങ്കളെ മുൻപ് .. പക്ഷെ ഇപ്പൊ ഒരു കാര്യം ഓർക്കുന്നു പണ്ട് നാടകത്തിൽ ഹയർ സെക്കൻഡറിയിൽ മികച്ച നടനായി ഞാൻ മാറുമ്പോൾ ഞാൻ കരയുകയായിരുന്നു .. എന്റെ നാടകത്തിനു മികച്ച നാടകത്തിനു ഒന്നാം സമ്മാനം ഇല്ലാത്തതിനാൽ … താങ്കൾ സംസാരിച്ചത് മാടമ്പിത്തരമല്ല എന്ന് വിശ്വസിക്കുന്നു പക്ഷെ വീണ്ടും വീണ്ടും ഇന്റർവ്യൂകളിലൂടെ ചിലരെ അധിക്ഷേപ്പിക്കല്ലേ സാർ .. ഇത് സിനിമയാണ് .. സാറിനെ പോലെ പ്രഗത്ഭരായ വ്യക്തികൾ പടുത്തുയർത്തിയ കൊട്ടാരം .. അത് ചീട്ടുകൊട്ടാരം ആക്കല്ലേ . അത് സാർ മനസ്സിലാക്കുമല്ലോ .. കല എന്നത് അപര്യാപ്തമായ കല്പനകളെ പൊളിച്ചു മാറ്റുന്ന പൂർണതയിലേക്കുള്ള പ്രയാണം എന്നാണ് ഞാനും ചേർന്ന് വിളിച്ച മുദ്രാവാക്യം … മനുഷ്യർ ഒന്നാണ് മതവും ഒന്നാണ് ഈ കേരളത്തിൽ
Pratheesh Sekhar’s Heartfelt Letter to Adoor Gopalakrishnan: ‘Art Is a Journey Shattering Imperfections into Wholeness
Pratheesh Sekhar pens an emotional tribute to Adoor Gopalakrishnan, addressing media narratives, colorism, and artistic integrity. “Cinema has no religion,” he asserts, calling for unity in Kerala’s film fraternity.