ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “വേറെ ഒരു കേസ്” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “വേറെ ഒരു കേസ്” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു എക്സ്പിരിമെന്റൽ ചിത്രമായാണ് വേറെ ഒരു കേസ് അണിയറയിൽ ഒരുങ്ങുന്നത്.
സാമൂഹിക പ്രസക്തി ഉള്ള പ്രമേയം വിഷയമാകുന്ന ഈ ചിത്രം നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന നീതി നിഷേധങ്ങൾക്ക് നേരെ വിരൽ ചൂണ്ടുന്നു.
JUSTICE DEMANDS A NEW VERDICT!
The FIRST LOOK of #VereOruCase – Shebi Chaughat’s explosive social thriller – is HERE!
DIRECTOR: Shebi Chowghat
#VereOruCase #ShebiChaughat #AlancierComeback #VijayNellis #BinnySebastian #MalayalamThriller #SocialJusticeFilm #Experimental pic.twitter.com/L59SYSlVVq— CinemaCafe™ Media (@cinemacafemedia) July 9, 2025
വിജയ് നെല്ലിസ്, അലൻസിയർ, ബിന്നി സെബാസ്റ്റ്യൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ബിനോജ് കുളത്തൂർ, അംബി പ്രദീപ്, അനുജിത്ത് കണ്ണൻ, സുജ റോസ്, കാർത്തി ശ്രീകുമാർ, ബിനുദേവ്, യാസിർ തുടങ്ങിയവർ അഭിനയിക്കുന്നു.
കുറച്ചു കാലത്തിന് ശേഷം അലൻസിയർ ശക്തമായൊരു കഥാപാത്രവുമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഗുരുവായൂരിലെ ബാസുരി ഇന്നിന്റെ ഉടമസ്ഥൻ ഫുവാദ് പനങ്ങായ് ആണ് “വേറെ ഒരു കേസ്” നിർമ്മിക്കുന്നത്. സുധീർ ബദർ, ലതീഷ്, സെന്തിൽ കുമാർ എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് ഹരീഷ് വി എസ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. ഛായാഗ്രഹണം രജീഷ് രാമൻ. എഡിറ്റിംഗ് അമൽ ജി സത്യൻ. പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ.
പി. ആർ. ഒ. – ബിജിത്ത് വിജയൻ.
Vere Oru Case First Look: Shebi Chowghat’s Social Thriller Stars Alancier & Vijay Nellis | Poster Out!
First look poster of Shebi Chowghat’s experimental film “Vere Oru Case” released! Social justice thriller starring Alencier, Vijay Nellis & Binny Sebastian. Produced by Fuad Panangad.