ഹൃദു ഹാറൂൺ നായകനാകുന്ന തമിഴ് ചിത്രം “ടെക്സാസ് ടൈഗർ” അനൗൺസ്മെന്റ് ടീസർ റിലീസായി

കാൻ പുരസ്കാര ജേതാവായ “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, മുറ ” എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ അഭിനേതാവ് ഹൃദു ഹറൂൺ നായകനാകുന്ന തമിഴ് ചിത്രം ടെക്‌സാസ് ടൈഗറിന്റെ അനൗൺസ്മെന്റ് വീഡിയോ ഹൃദുവിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് അണിയറപ്രവർത്തകർ റിലീസ് ചെയ്തു. പ്രദീപ് രംഗനാഥൻ, മമിതാ ബൈജു എന്നിവരോടൊപ്പം ഡ്യൂഡ് എന്ന തമിഴ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിലും, ഓണം റിലീസായി തിയേറ്ററുകളിലേക്ക് എത്തുന്ന മലയാള ചിത്രം മൈം നെ പ്യാർ കിയാ എന്ന ചിത്രത്തിലെ നായകവേഷത്തിലും ഹ്രിദ്ധു ഹാറൂൺ അഭിനയിക്കുന്നുണ്ട്.
ടെക്‌സാസ് ടൈഗറിന്റെ സംവിധാനം ചെയ്യുന്നത് സെൽവ കുമാർ തിരുമാരൻ ആണ്. അദ്ദേഹത്തിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതും. സെൽവ കുമാർ തിരുമാരൻ മുമ്പ് സംവിധാനം ചെയ്ത ‘ഫാമിലി പടം’,ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും വളരെയധികം പ്രശംസ നേടി. നർമ്മത്തിനും വികാരങ്ങൾക്കും പേരുകേട്ട ചിത്രമായിരുന്നു ഇത്.
യുകെ സ്ക്വാഡിന്റെ ബാനറിൽ ഫാമിലി പടത്തിന്റെ നിർമ്മാതാക്കൾ ഈ ചിത്രം നിർമ്മിക്കുന്നു.സുജിത്ത്, ബാലാജി കുമാർ, പാർത്തി കുമാർ, സെൽവ കുമാർ തിരുമാരൻ എന്നിവരാണ് നിർമ്മാതാക്കൾ.പി ആർ ഓ പ്രതീഷ് ശേഖർ.
“Texas Tiger” Announcement Teaser Out | Hridu Haroon Birthday Release
Tamil film “Texas Tiger,” starring Cannes award-winning actor Hridu Haroon, releases its announcement teaser on his birthday. Directed by Selva Kumar Thirumaran, the film is backed by the makers of “Family Padam.”