ദക്ഷിണ കൊറിയയിൽ നടക്കുന്ന 31-ാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (BIFF) റെഡ് കാർപ്പറ്റിൽ മലയാളത്തനിമയുള്ള പരമ്പരാഗത വേഷത്തിൽ ശ്രദ്ധ നേടി ‘ചെവിട്ടോർമ്മ – ദി സോൾ വിസ്പറർ’ സിനിമയുടെ അണിയറപ്രവർത്തകർ. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ചലച്ചിത്രപ്രവർത്തകരുടെയും സിനിമാപ്രേമികളുടെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ‘ചെവിട്ടോർമ്മ’ ടീം റെഡ് കാർപ്പറ്റിലെത്തിയത്.
ലിയോ തദേവൂസ് രചനയും സംവിധാനവും നിർവഹിച്ച ‘ചെവിട്ടോർമ്മ’ ഈ വർഷത്തെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് മലയാളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിത്രമായാണ് അണിയറപ്രവർത്തകർ അവതരിപ്പിക്കുന്നത്. ലോകസിനിമയിലെ ശ്രദ്ധേയമായ ചലച്ചിത്രമേളകളിലൊന്നായ ബുസാനിൽ ചിത്രം എത്തുന്നത് മലയാള സിനിമയ്ക്കും അണിയറപ്രവർത്തകർക്കും ശ്രദ്ധേയമായ നേട്ടമായി മാറുകയാണ്.
ചിത്രത്തിന്റെ വേൾഡ് പ്രീമിയറിനോടനുബന്ധിച്ചുള്ള ചടങ്ങിൽ സംവിധായകൻ ലിയോ തദേവൂസ്, അഭിനേതാക്കളായ ദിലീഷ് പോത്തൻ, പൗളി വത്സൻ, സ്റ്റാൻ സ്റ്റീഫൻ, നിർമ്മാതാക്കളായ സ്റ്റീഫൻ സക്കറിയാസ്, ലോഗൻ രവി തുടങ്ങിയവർ റെഡ് കാർപ്പറ്റിലൂടെ നടന്നു.
മലയാളത്തിന്റെ സാംസ്കാരിക തനിമ പ്രതിഫലിപ്പിക്കുന്ന വേഷങ്ങളിലാണ് സംഘം റെഡ് കാർപ്പറ്റിലെത്തിയത്. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയിൽ മലയാള സിനിമയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്ന നിമിഷമായിരുന്നു ഇതെന്ന് അണിയറപ്രവർത്തകർ പങ്കുവെച്ചു.
🇰🇷 Malayalam cinema shines on the Busan red carpet!
The team of #Chevittorma – The Soul Whisperer arrived in traditional Kerala attire ahead of its world premiere at BIFF.
🎬 Leo Thaddeus’ film screens on October 8.
#BIFF #DileeshPothan #MalayalamCinema https://t.co/ZVHqoEkZah— CinemaCafe™ Media (@cinemacafemedia) October 7, 2026
ഒക്ടോബർ 8ന് ബുസാൻ ചലച്ചിത്രമേളയിലെ ‘A Window on Asian Cinema’ വിഭാഗത്തിലാണ് ‘ചെവിട്ടോർമ്മ’ പ്രദർശിപ്പിക്കുന്നത്. ഏഷ്യൻ സിനിമയിലെ ശ്രദ്ധേയമായ പുതിയ സൃഷ്ടികളെ അന്താരാഷ്ട്ര പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന വിഭാഗത്തിലാണ് മലയാള ചിത്രം ഇടം നേടിയിരിക്കുന്നത്.
ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം കുടുംബബന്ധങ്ങളുടെയും ജീവിതത്തിന്റെയും മരണത്തിന്റെയും ആത്മീയതയുടെയും തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ധ്യാനാത്മക ഫാമിലി ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. ബുസാനിലെ പ്രദർശനത്തോടെ ‘ചെവിട്ടോർമ്മ’യുടെ അന്താരാഷ്ട്ര ചലച്ചിത്രമേളാ യാത്രയ്ക്കും തുടക്കമാകുകയാണ്.
Chevittorma – The Soul Whisperer on Busan Red Carpet; Leo Thaddeus’ Film Set for World Premiere at BIFF
Chevittorma – The Soul Whisperer team brought a touch of Kerala tradition to the Busan red carpet. Leo Thaddeus’ film, starring Dileesh Pothan and Pauly Valsan, will have its world premiere at BIFF on October 8.