ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത മലയാള ചിത്രം ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ പരീക്ഷണാത്മകമായ ചലച്ചിത്രഭാഷയിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘വേറെ ഒരു കേസ്’.
സമൂഹത്തിൽ നേരിടേണ്ടിവരുന്ന നീതിനിഷേധങ്ങളിലേക്കും അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലേക്കുമാണ് ചിത്രം ശ്രദ്ധ തിരിക്കുന്നത്. പതിവ് അവതരണരീതികളിൽ നിന്ന് മാറി വ്യത്യസ്തമായ ആഖ്യാനശൈലി സ്വീകരിച്ചാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.
ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് ഹരീഷ് വി.എസ്. തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നു. വിജയ് നെല്ലിസ്, അലൻസിയർ, ബിന്നി സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
🎬 ‘Vere Oru Case’ heads to the Jharkhand National Film Festival!
Directed by Shebi Chowghat and produced by Fuad Panangayi, the Malayalam film explores social injustice through an experimental narrative.#VereOruCase #ShebiChowghat #MalayalamCinema pic.twitter.com/pSETxrPriY— CinemaCafe™ Media (@cinemacafemedia) October 3, 2026
പരീക്ഷണാത്മകമായ സിനിമാ സമീപനങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ഷെബി ചൗഘട്ട്. ‘ടൂറിസ്റ്റ് ഹോം’, ‘കാക്കിപ്പട’ എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന പുതിയ സിനിമ എന്ന നിലയിലും ‘വേറെ ഒരു കേസ്’ ശ്രദ്ധേയമാകുന്നു. സാമൂഹിക വിഷയത്തെ കേന്ദ്രമാക്കി പുതിയൊരു ദൃശ്യ-ആഖ്യാന അനുഭവം നൽകാനുള്ള ശ്രമമാണ് ചിത്രത്തിലൂടെ നടത്തുന്നത്.
ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കുള്ള തിരഞ്ഞെടുപ്പിന് പിന്നാലെ കൂടുതൽ ചലച്ചിത്രമേളകളിലേക്ക് ചിത്രം എത്തിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. വിവിധ ദേശീയ, അന്താരാഷ്ട്ര ഫെസ്റ്റിവൽ വേദികളിൽ ചിത്രം അവതരിപ്പിക്കാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി.
അണിയറ പ്രവർത്തകർ: സംവിധാനം, കഥ – ഷെബി ചൗഘട്ട്; നിർമ്മാണം – ഫുവാദ് പനങ്ങായ്; തിരക്കഥ, സംഭാഷണം – ഹരീഷ് വി.എസ്.; അഭിനേതാക്കൾ – വിജയ് നെല്ലിസ്, അലൻസിയർ, ബിന്നി സെബാസ്റ്റ്യൻ.
Vere Oru Case Selected for Jharkhand National Film Festival; Shebi Chowghat Film Explores Social Injustice
Shebi Chowghat’s Malayalam film Vere Oru Case, produced by Fuad Panangayi, has been selected for the Jharkhand National Film Festival. The experimental film explores social injustice through a distinctive narrative style.