തെലുങ്ക് സൂപ്പർതാരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ കേരളത്തിലെ അഡ്വാൻസ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തിക്കുന്നത്. സെപ്റ്റംബർ 24ന് ആഗോള റിലീസിനെത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ പ്രീമിയർ ഷോകൾ ഇന്ന് രാത്രി മുതൽ ആരംഭിക്കും.
കൊച്ചി, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ സിനിപോളിസ് ഉൾപ്പെടെയുള്ള പ്രമുഖ സ്ക്രീനുകളിൽ ഇന്ന് രാത്രി 9.30 മുതൽ പ്രീമിയർ ഷോകൾ നടക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ബുക്ക്മൈഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ പ്ലാറ്റ്ഫോമുകളിലൂടെ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം.
ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി നിർമ്മിക്കുന്ന ചിത്രം വലിയ കാൻവാസിലാണ് ഒരുക്കിയിരിക്കുന്നത്. ‘ദസറ’യ്ക്ക് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’.
ആക്ഷന് വലിയ പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ വൈകാരിക കേന്ദ്രം അമ്മ–മകൻ ബന്ധമാണെന്ന് നാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ആക്ഷനും വയലൻസും നിറഞ്ഞ ദൃശ്യങ്ങൾക്കപ്പുറം ശക്തമായ വൈകാരിക കഥയാണ് ചിത്രം അവതരിപ്പിക്കുന്നതെന്ന സൂചനയും താരം നൽകിയിരുന്നു.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. അനിരുദ്ധ് ഒരുക്കിയ ‘ആയാ ഷേർ’, ‘യേഷാ നഗുല’ എന്നീ ഗാനങ്ങൾ നേരത്തെ പുറത്തിറങ്ങി ശ്രദ്ധ നേടിയിരുന്നു.
ജദാൽ എന്ന കഥാപാത്രമായാണ് നാനി ചിത്രത്തിലെത്തുന്നത്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ മാസ് അവതാരങ്ങളിലൊന്നായാണ് ജദാലിനെ അണിയറപ്രവർത്തകർ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസറിൽ വമ്പൻ ആക്ഷൻ രംഗങ്ങൾ, മാസ് ഡയലോഗുകൾ, വലിയ ദൃശ്യവിന്യാസങ്ങൾ എന്നിവയ്ക്കാണ് പ്രാധാന്യം നൽകിയിരുന്നത്.
‘കിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഘവ് ജൂയൽ ആണ് പ്രതിനായക വേഷത്തിലെത്തുന്നത്. വിക്രം മാലിക് എന്ന കഥാപാത്രത്തെയാണ് രാഘവ് അവതരിപ്പിക്കുന്നത്. നാനിക്കും രാഘവ് ജൂയലിനുമൊപ്പം കായദു ലോഹർ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം.എസ്. ചൗധരി, രാം ജഗൻ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.
🔥 #TheParadise is NOW PLAYING!
Nani–Srikanth Odela’s pan-Indian action drama has opened in theatres worldwide today. Kerala bookings are LIVE, with distribution by Wayfarer Films.
🎟️ BookMyShow, District & TicketNew#Nani #WayfarerFilms #SrikanthOdela pic.twitter.com/52VZ53XdBM
— CinemaCafe™ Media (@cinemacafemedia) September 24, 2026
തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് തുടങ്ങി എട്ട് ഭാഷകളിലാണ് ‘ദ പാരഡൈസ്’ ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്നത്. കേരളത്തിൽ ഇന്ന് രാത്രിയിലെ പ്രീമിയർ ഷോകൾക്ക് പിന്നാലെ സെപ്റ്റംബർ 24 മുതൽ ചിത്രം വിപുലമായി പ്രദർശനം ആരംഭിക്കും.
അണിയറ പ്രവർത്തകർ: രചന, സംവിധാനം – ശ്രീകാന്ത് ഒഡേല; നിർമ്മാണം – സുധാകർ ചെറുകുറി; ബാനർ – ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസ്; ഛായാഗ്രഹണം – സി.എച്ച്. സായ്; സംഗീതം – അനിരുദ്ധ് രവിചന്ദർ; എഡിറ്റിങ് – നവീൻ നൂലി; പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല; ഓഡിയോ – സരിഗമ മ്യൂസിക്; കേരള വിതരണം – വേഫെറർ ഫിലിംസ്; മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ; ❤️ പി.ആർ.ഒ – ശബരി.
The Paradise Advance Booking Opens in Kerala; Nani Film Premiere Shows Begin Tonight
Advance booking for Nani’s The Paradise is now open in Kerala, with premiere shows starting tonight. Directed by Srikanth Odela and distributed by Wayfarer Films, the film is now releasing worldwide.