സംഗീത് പ്രതാപിനെയും ഷറഫുദ്ദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ ആഗോള റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകിട്ട് 7 മണിക്ക് ആരംഭിക്കും. ചിത്രം സെപ്റ്റംബർ 18ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.
ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറുകളിൽ ഡോ. പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികയായെത്തുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് നടി നിലീൻ സാന്ദ്രയാണ്.
നേരത്തെ സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. റിലീസിന് രണ്ട് ദിവസം മാത്രം ശേഷിക്കെ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുന്നതോടെ സംഗീത് പ്രതാപ്–ഷറഫുദ്ദീൻ കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം കാണാനുള്ള പ്രേക്ഷക കാത്തിരിപ്പും കൂടുതൽ സജീവമാകുകയാണ്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ എന്നീ പ്ലാറ്റ്ഫോമുകളിലൂടെ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം.
കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് അസാധാരണമായ കേൾവിശക്തി ലഭിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന കഥാതന്തു. നേരത്തെ പുറത്തിറങ്ങിയ ടീസറും ട്രെയ്ലറും ഈ വ്യത്യസ്ത ആശയത്തെ കേന്ദ്രീകരിച്ചാണ് സിനിമയുടെ ലോകത്തെ പരിചയപ്പെടുത്തിയത്. ഒരു സാധാരണക്കാരന് അപ്രതീക്ഷിതമായി ലഭിക്കുന്ന ‘സൂപ്പർ ഹിയറിങ്’ കഴിവും അതിലൂടെ അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്.
കേന്ദ്ര കഥാപാത്രത്തിന് ലഭിച്ചിരിക്കുന്ന പ്രത്യേക കഴിവിന് പിന്നിലെ രഹസ്യവും അതിനെ തുടർന്ന് ജീവിതത്തിൽ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും സിനിമയുടെ പ്രധാന കൗതുകങ്ങളിലൊന്നാണ്. ഷറഫുദ്ദീനും അഖില ഭാർഗവനും കഥയിൽ നിർണായക കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.
സംഗീത് പ്രതാപും ഷറഫുദ്ദീനും ഒന്നിക്കുന്ന രംഗങ്ങളിലെ രസകരമായ ഓൺസ്ക്രീൻ കെമിസ്ട്രി ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാകുമെന്നാണ് ട്രെയ്ലർ നൽകിയ സൂചന. കോമഡി, കൗതുകം, ത്രില്ലർ സ്വഭാവം എന്നിവ ഒരുമിപ്പിച്ച എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ശബ്ദം തന്നെ കഥയുടെ പ്രധാന ഘടകമായതിനാൽ സൗണ്ട് ഡിസൈനിനും സൗണ്ട് മിക്സിങ്ങിനും പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. ഉയർന്ന നിലവാരത്തിലുള്ള തിയറ്റർ ശബ്ദാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ രണ്ട് ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, അഖില ഭാർഗവൻ എന്നിവർക്കൊപ്പം കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ. കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ മ്യൂസിക് അവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സിനാണ്. കേരളത്തിലെ തിയറ്റർ വിതരണം ഡ്രീം ബിഗ് ഫിലിംസ് നിർവഹിക്കും.
🎟️ Advance booking opens TODAY at 7 PM!
Get ready for Sangeeth Prathap & Sharafudheen’s #ItsAMedicalMiracle. Tickets will be available on BookMyShow, District & TicketNew.
🎬 Worldwide in theatres September 18.#SangeethPrathap #Sharafudheen pic.twitter.com/Kf9G0MhBBR
— CinemaCafe™ Media (@cinemacafemedia) September 16, 2026
അണിയറ പ്രവർത്തകർ: സംവിധാനം – ശ്യാമിൻ ഗിരീഷ്; കഥ, തിരക്കഥ, സംഭാഷണം – നിലീൻ സാന്ദ്ര; നിർമ്മാണം – ഡോ. പോൾ വർഗീസ്, സുജിത് ജെ. നായർ; ഛായാഗ്രഹണം – അഖിൽ സേവ്യർ; എഡിറ്റിംഗ് – രാകേഷ് ചെറുമഠം; സംഗീതം – മുജീബ് മജീദ്; സൗണ്ട് ഡിസൈൻ – നിക്സൺ ജോർജ്; മേക്കപ്പ് – റോണക്സ് സേവ്യർ; വസ്ത്രാലങ്കാരം – ആരതി ഗോപാൽ; പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം; കലാസംവിധാനം – അപ്പുണ്ണി സാജൻ; ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ – വിഷ്ണു ദേവ്, അജിത് ജോസ്; VFX – പ്രൊമൈസ് VFX, മാർജാര VFX; അസോസിയേറ്റ് ഡയറക്ടർ – മുബീൻ റാഫി; പ്രോജക്ട് ഡിസൈനർ – അമൃത മോഹൻ; അസോസിയേറ്റ് ക്യാമറാമാൻ – വിശോക് കളത്തിൽ; ഫിനാൻസ് കൺട്രോളർ – ബിബിൻ സേവ്യർ; സ്റ്റിൽസ് – സിനറ്റ് സേവ്യർ; അസിസ്റ്റന്റ് ഡയറക്ടർമാർ – ആൽബിൻ ഷാജി, ഷഫീഖ്; ഡിസൈൻസ് – യെല്ലോ ടൂത്സ്; വിതരണം – ഡ്രീം ബിഗ് ഫിലിംസ്; ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്സ്ക്യൂറ; പി.ആർ.ഒ – ശബരി.
It’s a Medical Miracle Advance Booking Opens Today at 7 PM; Worldwide Release September 18
Advance booking for Sangeeth Prathap and Sharafudheen’s It’s a Medical Miracle opens today at 7 PM. Directed by Shyamin Gireesh, the film releases worldwide on September 18, 2026.