സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ സെൻസറിങ് പൂർത്തിയാക്കി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ചിത്രം സെപ്റ്റംബർ 18ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും.
ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറുകളിൽ ഡോ. പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികയായെത്തുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നടി നിലീൻ സാന്ദ്രയാണ്.
കോമയിൽ നിന്ന് ഉണരുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് അസാധാരണമായ കേൾവിശക്തി ലഭിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന കഥാതന്തു. നേരത്തെ പുറത്തിറങ്ങിയ ടീസറും ട്രെയ്ലറും ഈ ‘സൂപ്പർ ഹിയറിങ്’ ആശയം കേന്ദ്രീകരിച്ചാണ് സിനിമയുടെ ലോകത്തെ പരിചയപ്പെടുത്തിയത്. ഒരു സാധാരണക്കാരന് അപ്രതീക്ഷിതമായി ലഭിക്കുന്ന ഈ കഴിവ് അയാളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന മാറ്റങ്ങളും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.
കോമഡി, കൗതുകം, ത്രില്ലർ സ്വഭാവം എന്നിവ ഒരുമിപ്പിച്ചുള്ള എന്റർടെയ്നറായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് ലഭിക്കുന്ന അസാധാരണ കഴിവിന് പിന്നിലെ രഹസ്യവും അതിലൂടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും സിനിമയുടെ പ്രധാന കൗതുകങ്ങളിലൊന്നായിരിക്കും.
ഷറഫുദ്ദീനും അഖില ഭാർഗവനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് കഥയിൽ നിർണായക സ്ഥാനമുണ്ടെന്നും ട്രെയ്ലർ വ്യക്തമാക്കിയിരുന്നു. പ്രത്യേകിച്ച് സംഗീത് പ്രതാപും ഷറഫുദ്ദീനും ഒന്നിക്കുന്ന രംഗങ്ങളിലെ രസകരമായ ഓൺസ്ക്രീൻ കെമിസ്ട്രി ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാകുമെന്നാണ് സൂചന.
ശബ്ദത്തിന് കഥയിൽ തന്നെ നിർണായക സ്ഥാനമുള്ളതിനാൽ സൗണ്ട് ഡിസൈനിനും സൗണ്ട് മിക്സിങ്ങിനും വലിയ പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മികച്ച സാങ്കേതിക നിലവാരത്തിലുള്ള ശബ്ദാനുഭവം തിയറ്ററിൽ സമ്മാനിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ രണ്ട് ഗാനങ്ങൾക്കും സോഷ്യൽ മീഡിയയിൽ ശ്രദ്ധ ലഭിച്ചിരുന്നു.
സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, അഖില ഭാർഗവൻ എന്നിവർക്കൊപ്പം കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ. കൃഷ്ണ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ മ്യൂസിക് അവകാശം പ്രമുഖ ഓഡിയോ ലേബലായ തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സിനാണ്. കേരളത്തിലെ തിയറ്റർ വിതരണം ഡ്രീം ബിഗ് ഫിലിംസ് നിർവഹിക്കും.
🎬 #ItsAMedicalMiracle completes censor formalities!
Sangeeth Prathap & Sharafudheen’s fantasy entertainer has received a U/A 16+ certificate.
🌍 In theatres worldwide September 18.#SangeethPrathap #Sharafudheen #MalayalamCinema pic.twitter.com/vZIk2fQaIH
— CinemaCafe™ Media (@cinemacafemedia) September 15, 2026
അണിയറ പ്രവർത്തകർ: സംവിധാനം – ശ്യാമിൻ ഗിരീഷ്; കഥ, തിരക്കഥ, സംഭാഷണം – നിലീൻ സാന്ദ്ര; നിർമ്മാണം – ഡോ. പോൾ വർഗീസ്, സുജിത് ജെ. നായർ; ഛായാഗ്രഹണം – അഖിൽ സേവ്യർ; എഡിറ്റിംഗ് – രാകേഷ് ചെറുമഠം; സംഗീതം – മുജീബ് മജീദ്; സൗണ്ട് ഡിസൈൻ – നിക്സൺ ജോർജ്; മേക്കപ്പ് – റോണക്സ് സേവ്യർ; വസ്ത്രാലങ്കാരം – ആരതി ഗോപാൽ; പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം; കലാസംവിധാനം – അപ്പുണ്ണി സാജൻ; ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ – വിഷ്ണു ദേവ്, അജിത് ജോസ്; VFX – പ്രൊമൈസ് VFX, മാർജാര VFX; അസോസിയേറ്റ് ഡയറക്ടർ – മുബീൻ റാഫി; പ്രോജക്ട് ഡിസൈനർ – അമൃത മോഹൻ; അസോസിയേറ്റ് ക്യാമറാമാൻ – വിശോക് കളത്തിൽ; ഫിനാൻസ് കൺട്രോളർ – ബിബിൻ സേവ്യർ; സ്റ്റിൽസ് – സിനറ്റ് സേവ്യർ; അസിസ്റ്റന്റ് ഡയറക്ടർമാർ – ആൽബിൻ ഷാജി, ഷഫീഖ്; ഡിസൈൻസ് – യെല്ലോ ടൂത്സ്; വിതരണം – ഡ്രീം ബിഗ് ഫിലിംസ്; ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്സ്ക്യൂറ; പി.ആർ.ഒ – ശബരി.
It’s a Medical Miracle Gets U/A 16+ Certificate; Sangeeth Prathap–Sharafudheen Film Releases September 18
Sangeeth Prathap and Sharafudheen’s It’s a Medical Miracle has completed censor formalities with a U/A 16+ certificate. Directed by Shyamin Gireesh, the film releases worldwide on September 18, 2026.