പൃഥ്വിരാജ് സുകുമാരൻ–വൈശാഖ്–ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ഖലീഫ’ തിയറ്ററുകളിൽ വൻ വിജയം നേടി മുന്നേറുന്നതിനിടെ ചിത്രത്തിന്റെ സക്സസ് ടീസർ പുറത്തിറങ്ങി. സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രേക്ഷക സ്വീകാര്യതയും ബോക്സ് ഓഫീസ് വിജയവും ആഘോഷിച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ പുതിയ ടീസർ പുറത്തുവിട്ടിരിക്കുന്നത്.
പൃഥ്വിരാജ് സുകുമാരന്റെ മാസ് രംഗങ്ങൾക്കൊപ്പം ചിത്രത്തിൽ അതിഥി വേഷങ്ങളിലെത്തുന്ന മോഹൻലാൽ, ടോവിനോ തോമസ് എന്നിവരെയും സക്സസ് ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിയറ്ററുകളിൽ പ്രേക്ഷകരെ ആവേശത്തിലാക്കിയ പ്രധാന രംഗങ്ങളുടെ ദൃശ്യങ്ങൾ കോർത്തിണക്കിയാണ് ടീസർ ഒരുക്കിയിരിക്കുന്നത്.
ആഗോള ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്ന ചിത്രം റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിടുമ്പോൾ 40 കോടിയോളം രൂപയുടെ ആഗോള ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ട്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാം, സൂരജ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവരാണ് സഹനിർമ്മാതാക്കൾ.
ഓണം അവധിക്കാലത്ത് കേരള ബോക്സ് ഓഫീസിലും മികച്ച മുന്നേറ്റമാണ് ‘ഖലീഫ’ നടത്തുന്നത്. കുടുംബപ്രേക്ഷകരുടെയും യുവാക്കളുടെയും പിന്തുണയോടെ നിരവധി കേന്ദ്രങ്ങളിൽ നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്. ആമിർ അലി എന്ന നായക കഥാപാത്രമായി പൃഥ്വിരാജ് സുകുമാരൻ നടത്തുന്ന പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ആക്ഷൻ, മാസ്, ഇമോഷൻ എന്നിവ ഒരുപോലെ കോർത്തിണക്കിയ താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാലും ഐവർ അലക്സാണ്ടർ എന്ന കഥാപാത്രമായി ടോവിനോ തോമസും അതിഥി വേഷങ്ങളിലെത്തുന്നു. ഇരുവരുടെയും സാന്നിധ്യം ചിത്രത്തിന്റെ പ്രധാന സർപ്രൈസ് ഘടകങ്ങളിലൊന്നായി മാറിയിട്ടുണ്ട്. സക്സസ് ടീസറിലും ഈ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്.
ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ എന്നിവർക്കൊപ്പം ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
അതേസമയം, ‘ഖലീഫ’യുടെ ആദ്യ ഭാഗം റിലീസ് ചെയ്ത ദിവസം തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനായി എത്തും എന്ന പ്രഖ്യാപനവും സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
🔥 #Khalifa Success Teaser is OUT!
The celebration gets bigger as Prithviraj Sukumaran, Mohanlal & Tovino Thomas feature in the new success teaser. 💥#PrithvirajSukumaran #Mohanlal #TovinoThomas #Vyshakh #JinuAbraham #MalayalamCinema pic.twitter.com/k4Q6aq4PgE
— CinemaCafe™ Media (@cinemacafemedia) August 27, 2026
അണിയറ പ്രവർത്തകർ: ഛായാഗ്രഹണം – ജോമോൻ ടി ജോൺ; സംഗീതം – ജേക്സ് ബിജോയ്; എഡിറ്റിംഗ് – ചമൻ ചാക്കോ; പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്; ആക്ഷൻ – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ; കോ-ഡയറക്ടർ – സുരേഷ് ദിവാകർ; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈൻ വർഗീസ്; കോസ്റ്റ്യൂംസ് – മഷർ ഹംസ; കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്; മേക്കപ്പ് – അമൽ ചന്ദ്രൻ; സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ; അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം; ഫൈനൽ മിക്സ് – എം.ആർ. രാജാകൃഷ്ണൻ; പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ; കളറിസ്റ്റ് – ശ്രീക്ക് വാര്യർ; പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ; ഡി.ഐ – കളർ പ്ലാനറ്റ്; വി.എഫ്.എക്സ് – പ്രശാന്ത് നായർ (3ഡിഎസ്); സ്റ്റിൽസ് – സിനറ്റ് സേവ്യർ.
Khalifa Success Teaser Out | Prithviraj, Mohanlal & Tovino Thomas
Khalifa success teaser is out featuring Prithviraj Sukumaran, Mohanlal and Tovino Thomas. The Vyshakh–Jinu Abraham film continues its successful theatrical run with nearly ₹40 crore worldwide gross.