ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം. സംവിധാനം ചെയ്യുന്ന ‘ക്രെഡിറ്റ് സ്കോർ’ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. ഇഎഫ്ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ വിവേകാനന്ദ എസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ഉമേഷ് തിമ്മെഗൗഡ, പ്രീതി ഉമേഷ്, അവന്തിക വന്ദനാപു എന്നിവരാണ്. ‘എ ട്രൂ സ്റ്റോറി ഓഫ് മില്യൺസ്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്ലൈൻ.
ഒരു ഫിനാൻഷ്യൽ സർവൈവൽ ത്രില്ലറായാണ് ‘ക്രെഡിറ്റ് സ്കോർ’ ഒരുക്കിയിരിക്കുന്നത്. സാധാരണക്കാരുടെ സാമ്പത്തിക ജീവിതവുമായി ബന്ധപ്പെടുന്ന പ്രമേയം ത്രില്ലർ സ്വഭാവത്തിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറങ്ങിയിരുന്നു. ഫസ്റ്റ് ലുക്കിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചത്.
ശ്രീനാഥ് ഭാസിക്കൊപ്പം സുഹാസിനി മണിരത്നം, സോഹൻ സീനുലാൽ, ചാന്ദിനി, മാല പാർവതി, സാബുമോൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാലാജി ശർമ, പ്രമോദ് (ഉപ്പ്), അയ്യപ്പ ബൈജു, മനോജ് ഗിന്നസ്, ജാസിം (ചൂരൽ), ബിനോജ് കുളത്തൂർ, അജി ധന്വന്തരി, സുമിൻ, ഹരി നമ്പൂതിരി, നിഖിൽ, ലെന, ജഗദീഷ് പ്രസാദ്, ശരത് വിനായക്, ഷാജി ഫ്രാൻസിസ് എന്നിവരും താരനിരയിലുണ്ട്.
ചിത്രത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം സീ മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിൽ വേഫെറർ ഫിലിംസ് വിതരണത്തിനെത്തിക്കുമ്പോൾ ഓൾ ഇന്ത്യ റിലീസ് സിനിപോളിസ് നിർവഹിക്കും. 2026ൽ തന്നെ ചിത്രം തിയേറ്ററുകളിലെത്തും. കൃത്യമായ റിലീസ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ വൈകാതെ പ്രഖ്യാപിക്കും.
പ്രദീപ് നായരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജെ.കെ. എഡിറ്റിങ്ങും പി.എസ്. ജയഹരി സംഗീത സംവിധാനവും നിർവഹിക്കുന്നു. അർജുൻ ടി.എസ്. ആണ് സംഭാഷണം. വിനായക് ശശികുമാറാണ് ഗാനരചന. മാഫിയ ശശിയാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.
💳 Sreenath Bhasi’s #CreditScore will be released in Kerala by Dulquer Salmaan’s Wayfarer Films! 🎬
A financial survival thriller with the tagline “A True Story of Millions.”
📍 Kerala: Wayfarer Films
🇮🇳 All India: Cinepolis#SreenathBhasi #MalayalamCinema #Mollywood… pic.twitter.com/A6rCV8aUb0— CinemaCafe™ Media (@cinemacafemedia) August 18, 2026
ഛായാഗ്രഹണം – പ്രദീപ് നായർ, എഡിറ്റിംഗ് – ജെ.കെ, സംഗീതം – പി.എസ്. ജയഹരി, കോ-ഡയറക്ടർ – സാംജി എം. ആന്റണി, സംഭാഷണം – അർജുൻ ടി.എസ്, കലാസംവിധാനം – ത്യാഗു തവനൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ഡോ. സതീഷ് ഷേന്ദ്രെ, ഷാജി ഫ്രാൻസിസ്, ശ്രീകാന്ത് സി.ആർ., ജഗദീഷ് വരട്ടി, റീ-റെക്കോർഡിംഗ് മിക്സിംഗ് – ഡോ. ആഷിഷ് ജോസ് ഇല്ലിക്കൽ, വരികൾ – വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ – അനൂപ് അനിൽകുമാർ, സൗണ്ട് എഫക്ട്സ് – ധീരജ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് – സുമിൻ എസ്.എൻ., ശ്രീരാജ് ശ്യാമ ശേഖർ, മേക്കപ്പ് – പ്രദീപ് വിതുര, വസ്ത്രാലങ്കാരം – ബുസി ബേബി ജോൺ, ആക്ഷൻ – മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ – മുരുകൻ എസ്, വി.എഫ്.എക്സ് – ഡോട്ട് വി.എഫ്.എക്സ്, ഡി.ഐ – രമേഷ് അയ്യർ, പ്രോജക്ട് കൺസൾട്ടന്റ് – സ്ലീബ വർഗീസ്, ബിസിനസ് ഹെഡ് – രാജേഷ് ജനാർദ്ദനൻ, അസോസിയേറ്റ് ക്യാമറാമാൻമാർ – കനകരാജ്, സുജിൽ, പബ്ലിസിറ്റി ഡിസൈൻ – മാമിജോ, വേഫെറർ ഫിലിംസ് ഹെഡ് – ദേവദേവൻ, ഓഡിയോ – സീ മ്യൂസിക്, ഓൾ ഇന്ത്യ റിലീസ് – സിനിപോളിസ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, ❤️പിആർഒ – ശബരി.
Sreenath Bhasi’s Credit Score to Be Released in Kerala by Dulquer Salmaan’s Wayfarer Films
Sreenath Bhasi’s financial survival thriller Credit Score will be released in Kerala by Dulquer Salmaan’s Wayfarer Films, with Cinepolis handling the All India release.