ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് പാൻ-ഇന്ത്യൻ ചിത്രം ‘ഐ ആം ഗെയിം’-ലെ ആദ്യ ഗാനമായ ‘മഴവില്ലായേ’ പുറത്തിറങ്ങി. ജേക്സ് ബിജോയ് സംഗീതം പകർന്ന ഈ മനോഹര ഗാനത്തിന് വരികൾ എഴുതിയത് ഷർഫുയാണ്. ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകൻ അർമാൻ മാലിക്.
ആരാധകരും സിനിമാപ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2026 ഓഗസ്റ്റ് 20ന് ഓണം റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. വേഫെറർ ഫിലിംസ് ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നായി ഒരുക്കുന്ന ഈ ഫാന്റസി ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്യുന്നത് നഹാസ് ഹിദായത് ആണ്.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഭാഷണം സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ‘മഴവില്ലായേ’ പുറത്തിറങ്ങിയിരിക്കുന്നത്. ആദ്യ കേൾവിയിൽ തന്നെ മനസ്സിൽ ഇടംപിടിക്കുന്ന ഈ ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്തുന്ന രീതിയിലാണ് ഗാനത്തിന്റെ ദൃശ്യങ്ങളും സംഗീതവും ഒരുക്കിയിരിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും വമ്പൻ സ്വീകരണമാണ് ലഭിച്ചത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പുറത്തിറങ്ങിയ ട്രെയിലർ പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടി. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കോരിത്തരിപ്പിക്കുന്ന ആക്ഷൻ-ചേസ് രംഗങ്ങളും നിറഞ്ഞ ട്രെയിലർ, മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള സ്റ്റൈലിഷ് ഫാന്റസി ആക്ഷൻ അനുഭവം ചിത്രം സമ്മാനിക്കുമെന്ന പ്രതീക്ഷ വർധിപ്പിച്ചു.
തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ‘ഐ ആം ഗെയിം’, മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ സ്റ്റൈലിഷ് പോസ്റ്ററുകൾക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
ദുൽഖർ സൽമാന്റെ 40-ാമത് ചിത്രമായ ‘ഐ ആം ഗെയിം’യിൽ ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
🎵 #Mazhavillaye is OUT NOW! ❤️
The first single from #ImGame is here, featuring #DulquerSalmaan and #KayaduLohar in a beautiful romantic melody.
🎤 Sung by #ArmaanMalik
🎼 Music by #JakesBejoy
🎬 Directed by #NahasHidayath
🌍 Worldwide Onam Release – August 20, 2026#ImGame… pic.twitter.com/gNfY0XuxeW— CinemaCafe™ Media (@cinemacafemedia) August 10, 2026
സീ മ്യൂസിക് ആണ് ചിത്രത്തിന്റെ സംഗീതാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജേക്സ് ബിജോയിയുടെ സംഗീതം, ജിംഷി ഖാലിദിന്റെ ദൃശ്യഭംഗി, അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കിയ ആക്ഷൻ രംഗങ്ങൾ എന്നിവ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളായിരിക്കുമെന്ന സൂചനയാണ് ട്രെയിലറും ഗാനവും നൽകുന്നത്.
‘ലൊക്ക’ എന്ന മെഗാ ബ്ലോക്ക്ബസ്റ്ററിന് ശേഷം വേഫെറർ ഫിലിംസിൽ നിന്ന് എത്തുന്ന ചിത്രമാണ് ‘ഐ ആം ഗെയിം’. ‘ആർ.ഡി.എക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ചിത്രവുമാണിത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
അണിയറ പ്രവർത്തകർ
ലൈൻ പ്രൊഡ്യൂസർ: ബിബിൻ പെരുമ്പിള്ളി
ഛായാഗ്രഹണം: ജിംഷി ഖാലിദ്
സംഗീതം: ജേക്സ് ബിജോയ്
എഡിറ്റിംഗ്: ചമൻ ചാക്കോ
ആക്ഷൻ: അൻപറിവ് മാസ്റ്റേഴ്സ്
പ്രൊഡക്ഷൻ ഹെഡ്: സുജോയ് ജെയിംസ്, ദേവദേവൻ
പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി
മേക്കപ്പ്: റോണക്സ് സേവ്യർ
കോസ്റ്റ്യൂം: മഷർ ഹംസ
പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ
അസോസിയേറ്റ് ഡയറക്ടർ: രോഹിത് ചന്ദ്രശേഖർ
ഗാനരചന: മനു മഞ്ജിത്ത്, വിനായക് ശശികുമാർ, ഷർഫു
VFX: തൗഫീഖ് – എഗ്വൈറ്റ്
പോസ്റ്റർ ഡിസൈൻ: ടെൻ പോയിന്റ്
സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ
സൗണ്ട് മിക്സ്: കണ്ണൻ ഗണപത്
സ്റ്റിൽസ്: എസ്.ബി.കെ.
മാർക്കറ്റിംഗ് ഹെഡ്: വിജിത് വിശ്വനാഥൻ
❤️പിആർഒ: ശബരി
‘Mazhavillaye’ First Single from I’m Game Out Now | Dulquer Salmaan & Kayadu Lohar Shine in Jakes Bejoy’s Romantic Melody
The first single ‘Mazhavillaye’ from Dulquer Salmaan’s upcoming pan-India action thriller I’m Game is out now. Sung by Armaan Malik with music by Jakes Bejoy, the romantic melody features Dulquer Salmaan and Kayadu Lohar. The film releases worldwide on August 20, 2026.