തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ പുരി ജഗന്നാഥ് ഒരുക്കുന്ന പാൻ-ഇന്ത്യൻ ചിത്രം “സ്ലം ഡോഗ്”-ൽ നടി തബു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി. ഗൗരി ഹെഗ്ഡെ എന്ന കഥാപാത്രമായാണ് തബു ചിത്രത്തിലെത്തുന്നത്. “33 Temple Road” എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്ലൈൻ.
പുരി കണക്ട്സ് ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും, ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ. ബി. നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് പാൻ-ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. സംയുക്തയാണ് ചിത്രത്തിലെ നായിക.
ഗ്ലിംപ്സ് വീഡിയോയിൽ ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ ആയാണ് തബുവിനെ അവതരിപ്പിച്ചിരിക്കുന്നത്. കുറ്റവാളികൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത, നിർഭയയും ശക്തവുമായ ഉദ്യോഗസ്ഥയാണ് ഗൗരി ഹെഗ്ഡെ. ആത്മവിശ്വാസവും അധികാരവും നിറഞ്ഞ കഥാപാത്രത്തെ തബു അതിഗംഭീരമായി അവതരിപ്പിക്കുന്നുവെന്ന സൂചനയാണ് വീഡിയോ നൽകുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും വലിയ ശ്രദ്ധ നേടിയിരുന്നു. ഇതുവരെ കാണാത്ത തരത്തിലുള്ള മാസ് സ്റ്റൈലിഷ് ലുക്കിലാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. ഒരു അന്ധ കഥാപാത്രത്തിന്റെ ഗെറ്റപ്പിലും മറ്റൊരു വ്യത്യസ്ത ലുക്കിലും വിജയ് സേതുപതിയെ ടീസർ അവതരിപ്പിച്ചിരുന്നു. ചേരികളിലെ ജീവിത പശ്ചാത്തലത്തിൽ സഞ്ചരിക്കുന്ന ആക്ഷൻ-ഡ്രാമയാണ് ചിത്രമെന്നാണ് സൂചന.
ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ശക്തമായ വികാരങ്ങളും മാസ് അവതരണവും സംഗീതവും ഹാസ്യവും സമന്വയിപ്പിച്ചാണ് പുരി ജഗന്നാഥ് തന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നായി “സ്ലം ഡോഗ്” ഒരുക്കുന്നത്. തബുവിനൊപ്പം കന്നഡ താരം വിജയ് കുമാർ ചിത്രത്തിൽ ശക്തമായ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
FEARLESS. POWERFUL. COURAGEOUS 💥
Meet THE GEM OF INDIAN CINEMA, #TABU as "GAURI HEGDE" from #SlumDog – 33 Temple Road❤️🔥
Glimpse out now 🔥
— https://t.co/ISG6RzekyMA #PuriJagannadh film 🎬@Charmmeofficial Presents 🎥
Produced by Puri Jagannadh, Charmme Kaur, JB NarayanRao… pic.twitter.com/SIRExNGhPW— CinemaCafe™ Media (@cinemacafemedia) August 10, 2026
സറീന വഹാബ്, ബ്രഹ്മാജി, വി.ടി.വി. ഗണേഷ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ‘അർജുൻ റെഡ്ഡി’, ‘കബീർ സിങ്’, ‘അനിമൽ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ദേശീയ അവാർഡ് ജേതാവ് ഹർഷവർധൻ രാമേശ്വർ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
നിലവിൽ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം പാൻ-ഇന്ത്യൻ റിലീസായി പ്രേക്ഷകരിലേക്ക് എത്തും.
അണിയറ പ്രവർത്തകർ
രചന, സംവിധാനം: പുരി ജഗന്നാഥ്
നിർമ്മാതാക്കൾ: പുരി ജഗന്നാഥ്, ചാർമി കൌർ, ജെ. ബി. നാരായൺ റാവു കോൺഡ്രോള്ള
ബാനർ: പുരി കണക്ട്സ്, ജെ ബി മോഷൻ പിക്ചേഴ്സ്
ഛായാഗ്രഹണം: സാം കെ. നായിഡു
സംഗീതം: ഹർഷവർധൻ രാമേശ്വർ
എഡിറ്റിംഗ്: സന്തോഷ് നൂസില
ആർട്ട് ഡയറക്ടേഴ്സ്: ആശിഷ് തേജ, ജോണി ഷെയ്ഖ്
കോ-ഡയറക്ടർ: ജിതൻ ശർമ
വിഎഫ്എക്സ്: അനിൽ പാദുരി
സിഇഒ: വിഷു റെഡ്ഡി
മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ
❤️പിആർഒ: ശബരി
Tabu’s Powerful Character Glimpse Released from Vijay Sethupathi & Puri Jagannadh’s Slum Dog – 33 Temple Road
The official character glimpse of Tabu as Gauri Hegde, Deputy Commissioner of Income Tax, has been unveiled from Vijay Sethupathi and Puri Jagannadh’s pan-India action drama Slum Dog – 33 Temple Road.