ഓണം റിലീസായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ‘ഖലീഫ’. ഹിറ്റ് സംവിധായകൻ വൈശാഖ് ഒരുക്കുന്ന ചിത്രം ഓഗസ്റ്റ് 20-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. മലയാള സിനിമയിലെ നിരവധി വിജയകരമായ കൂട്ടുകെട്ടുകൾ ഒന്നിക്കുന്ന ചിത്രമെന്ന നിലയിലാണ് ‘ഖലീഫ’ ഇതിനകം ശ്രദ്ധ നേടുന്നത്.
**’പോക്കിരി രാജ’**യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയാണ് ‘ഖലീഫ’യുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. അതോടൊപ്പം ‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ എന്നീ ചിത്രങ്ങൾക്ക് ശേഷം തിരക്കഥാകൃത്ത് ജിനു എബ്രഹാമും പൃഥ്വിരാജും വീണ്ടും കൈകോർക്കുന്നു.
ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം പൃഥ്വിരാജ്–ജേക്സ് ബിജോയ് കൂട്ടുകെട്ടാണ്. ‘രണം’, ‘അയ്യപ്പനും കോശിയും’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ സംഗീതം സമ്മാനിച്ച ജേക്സ് ബിജോയ്, ‘ഖലീഫ’യിലും സംഗീതമൊരുക്കുന്നു. ചിത്രത്തിലെ ആദ്യ ഗാനമായ ‘അസലായവളേ’ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. സിദ് ശ്രീറാം ആലപിച്ച ഈ ഗാനത്തിന് 3 മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കാൻ കഴിഞ്ഞതോടൊപ്പം, ഗാനവും ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്.
തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് ചിത്രത്തിലെ നായിക. ‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന അതിഥി കഥാപാത്രമായി മലയാളത്തിന്റെ ഇതിഹാസതാരം മോഹൻലാൽ എത്തുന്നതും ചിത്രത്തിന്റെ വലിയ പ്രത്യേകതയാണ്.
‘ലൂസിഫർ’, ‘ബ്രോ ഡാഡി’, ‘എമ്പുരാൻ’ തുടങ്ങിയ വിജയചിത്രങ്ങൾക്ക് ശേഷം വീണ്ടും മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്നതിനാൽ, ആരാധകരുടെയും സിനിമാപ്രേമികളുടെയും പ്രതീക്ഷകൾ ഉയർന്നിരിക്കുകയാണ്.
🔥 Blockbuster collaborations unite for #Khalifa!
Starring #PrithvirajSukumaran and directed by #Vyshakh, Khalifa reunites several hit combinations, with #Mohanlal making a special appearance as Mambarakkal Ahmed Ali.
🎵 The chartbuster #Asalayavale by #JakesBejoy is already… pic.twitter.com/eT9m6a2qay
— CinemaCafe™ Media (@cinemacafemedia) August 10, 2026
ജിനു ഇന്നോവേഷൻസ് ബാനറിൽ ജിനു വി. എബ്രഹാം നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ്.
അണിയറ പ്രവർത്തകർ
ഛായാഗ്രഹണം: ജോമോൻ ടി ജോൺ
സംഗീതം: ജേക്സ് ബിജോയ്
എഡിറ്റിംഗ്: ചമൻ ചാക്കോ
പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്
ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ
കോ-ഡയറക്ടർ: സുരേഷ് ദിവാകർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്
കോസ്റ്റ്യൂംസ്: മഷർ ഹംസ
കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്
മേക്കപ്പ്: അമൽ ചന്ദ്രൻ
സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ
അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം
ഫൈനൽ മിക്സ്: എം.ആർ. രാജാകൃഷ്ണൻ
പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ
കളറിസ്റ്റ്: ശ്രീക്ക് വാര്യർ
പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ
ഡി.ഐ.: കളർ പ്ലാനറ്റ്
വിഎഫ്എക്സ്: പ്രശാന്ത് നായർ (3DS)
പ്രൊമോഷൻസ് & മാർക്കറ്റിങ്: വിപിൻ കുമാർ പൊഫാറ്റിയോ
സ്റ്റിൽസ്: സിനറ്റ് സേവ്യർ
പിആർഒ: ശബരി