ഇന്ത്യൻ സിനിമയിലെ പ്രമുഖ താരവും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ അവസാന ചിത്രമായ ‘ജനനായകൻ’ കേരളത്തിൽ ചരിത്രനേട്ടവുമായി മുന്നേറുന്നു. 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രമായി ജനനായകൻ മാറി. ഈ വർഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളായ ‘ബ്ലാസ്റ്റ്’, ‘കറുപ്പ്’ എന്നിവയുടെ കേരള ഗ്രോസ് കളക്ഷൻ റെക്കോർഡുകൾ മറികടന്നാണ് ചിത്രം ഒന്നാം സ്ഥാനത്തെത്തിയത്.
ആഗോളതലത്തിൽ ₹300 കോടി ഗ്രോസ് ക്ലബ്ബിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ചിത്രം രണ്ടാം വാരത്തിലും കേരളത്തിൽ മികച്ച പ്രകടനം തുടരുകയാണ്. ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളോടെയാണ് ചിത്രം തിയേറ്ററുകളിൽ മുന്നേറുന്നത്. വിജയ്യുടെ അവസാന സിനിമയായതിനാൽ പ്രേക്ഷകരിൽ നിന്നും ആരാധകരിൽ നിന്നും വലിയ ആവേശവും വൈകാരികമായ പിന്തുണയും ചിത്രത്തിന് ലഭിക്കുന്നുണ്ട്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ വിജയ്ക്കൊപ്പം ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി എന്നിവരടങ്ങുന്ന വമ്പൻ താരനിരയെ അണിനിരത്തുന്നു. മാസ് ആക്ഷനും ശക്തമായ വികാരനിമിഷങ്ങളും സമന്വയിപ്പിക്കുന്ന ചിത്രം എല്ലാ വിഭാഗം പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്.
🏆 #JanaNayagan becomes the Highest-Grossing Tamil Film in Kerala in 2026! 🔥
🌍 Racing towards the ₹300 Crore Worldwide Gross milestone.
The blockbuster theatrical run continues with Housefull & Fast Filling shows across Kerala.#ThalapathyVijay #Vijay #KeralaBoxOffice… pic.twitter.com/i5lzrMZusH
— CinemaCafe™ Media (@cinemacafemedia) August 1, 2026
ഗുണമേന്മയുള്ള സിനിമകൾക്ക് പേരുകേട്ട കെ.വി.എൻ. പ്രൊഡക്ഷൻസ് ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലും ആഗോള ബോക്സ് ഓഫീസിലും മികച്ച പ്രകടനം തുടരുന്ന ജനനായകൻ ഈ വർഷത്തെ ഏറ്റവും വലിയ തമിഴ് വിജയചിത്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.
പ്രധാന അണിയറ പ്രവർത്തകർ
സംവിധാനം: എച്ച്. വിനോദ്
നിർമ്മാണം: വെങ്കട്ട് കെ. നാരായണ (KVN Productions)
ഛായാഗ്രഹണം: സത്യൻ സൂര്യൻ
ആക്ഷൻ: അനിൽ അരശ്
കലാസംവിധാനം: വി. സെൽവ കുമാർ
കൊറിയോഗ്രാഫി: ശേഖർ, സുധൻ
ഗാനരചന: അറിവ്
കോസ്റ്റ്യൂം ഡിസൈൻ: പല്ലവി സിംഗ്
പബ്ലിസിറ്റി ഡിസൈൻ: ഗോപി പ്രസന്ന
മേക്കപ്പ്: നാഗരാജ
പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ
❤️പി.ആർ.ഒ & മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ
‘Jana Nayagan’ Becomes Kerala’s Highest-Grossing Tamil Film of 2026; Vijay’s Final Film Continues Blockbuster Run
Vijay’s final film Jana Nayagan becomes the highest-grossing Tamil film in Kerala in 2026, crossing all previous Tamil releases while marching towards the ₹300 crore worldwide gross milestone.