പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ *’ഖലീഫ’*യിലെ തന്റെ ഭാഗങ്ങളുടെ ഡബ്ബിങ് പൂർത്തിയാക്കി മോഹൻലാൽ. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
ചിത്രത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന അതിഥി കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. എന്നാൽ അതൊരു സാധാരണ അതിഥി വേഷമല്ലെന്നും, ഈ കഥാപാത്രത്തിന്റെ കഥ പറയുന്ന *’ഖലീഫ’*യുടെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനാകുമെന്നും നേരത്തേ അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
ഡബ്ബിങ് പൂർത്തിയായ വിവരം പങ്കുവെച്ച സംവിധായകൻ വൈശാഖ്, മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ സമ്മാനിക്കുന്ന വിസ്മയ നിമിഷങ്ങൾ കാണാൻ താനും ആരാധകരെപ്പോലെ കാത്തിരിക്കുകയാണെന്നും, ഇത് ഒരു വലിയ യാത്രയുടെ തുടക്കം മാത്രമാണെന്നും സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന മാമ്പറയ്ക്കൽ അഹമ്മദ് അലിയുടെ കൊച്ചുമകനാണ് ആമിർ അലി എന്നതാണ് ചിത്രത്തിന്റെ കഥയിലെ പ്രധാന ബന്ധം.
ഓണം റിലീസായി 2026 ഓഗസ്റ്റ് 20ന് ലോകമെമ്പാടും തിയേറ്ററുകളിലെത്തുന്ന ‘ഖലീഫ’ ജിനു ഇന്നോവേഷൻസ് ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് നിർമ്മിക്കുന്നത്. സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവർ സഹനിർമ്മാതാക്കളാണ്.
ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും *’ഖലീഫ’*യ്ക്കുണ്ട്. തെലുങ്ക് താരം മാളവിക ശർമ്മയാണ് നായിക. മലയാളത്തിലേക്കുള്ള മാളവികയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്.
അടുത്തിടെ പുറത്തിറങ്ങിയ ‘അസലായവളെ’ എന്ന ഗാനത്തിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. പൃഥ്വിരാജും മാളവിക ശർമ്മയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങളാണ് ഗാനത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
🔥 #Mohanlal completes dubbing for #Khalifa!
The superstar is all set to impress as Mamparakkal Ahmed Ali in Vysakh's action thriller starring #PrithvirajSukumaran.
🎬 Written by Jinu Abraham
🌍 Worldwide Release: 20 August 2026#Vysakh #JakesBejoy #MalayalamCinema #MovieUpdate pic.twitter.com/dbaye2KMkn— CinemaCafe™ Media (@cinemacafemedia) July 30, 2026
സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന വലിയ കാൻവാസിലുള്ള മാസ് ആക്ഷൻ എന്റർടെയ്നറായാണ് ‘ഖലീഫ’ ഒരുങ്ങുന്നത്. നേരത്തെ പുറത്തിറങ്ങിയ ഗ്ലിംപ്സ് വീഡിയോയിൽ സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങളും അതിവേഗ ചേസ് സീക്വൻസുകളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
**’പോക്കിരിരാജ’**യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയായ *’ഖലീഫ’*യുടെ ചിത്രീകരണം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലായി പൂർത്തിയാക്കി. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിനു എബ്രഹാമും പൃഥ്വിരാജും വീണ്ടും കൈകോർക്കുന്ന ചിത്രമെന്ന പ്രത്യേകതയും *’ഖലീഫ’*യ്ക്കുണ്ട്.
പ്രധാന അണിയറ പ്രവർത്തകർ
സംവിധാനം: വൈശാഖ്
രചന: ജിനു എബ്രഹാം
നിർമ്മാണം: ജിനു എബ്രഹാം, സൂരജ് കുമാർ (Jinu Innovations)
സഹനിർമ്മാതാക്കൾ: സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി
ഛായാഗ്രഹണം: ജോമോൻ ടി. ജോൺ
സംഗീതം: ജേക്സ് ബിജോയ്
എഡിറ്റിംഗ്: ചമൻ ചാക്കോ
പ്രൊഡക്ഷൻ ഡിസൈൻ: മോഹൻദാസ്
ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ
കോ-ഡയറക്ടർ: സുരേഷ് ദിവാകർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്
കോസ്റ്റ്യൂംസ്: മഷർ ഹംസ
കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്
മേക്കപ്പ്: അമൽ ചന്ദ്രൻ
സൗണ്ട് ഡിസൈൻ: Sync Cinema
അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം
ഫൈനൽ മിക്സ്: എം.ആർ. രാജാകൃഷ്ണൻ
പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ
കളറിസ്റ്റ്: ശ്രീക് വാര്യർ
പോസ്റ്റർ ഡിസൈൻ: Aesthetic Kunjamma
ഡി.ഐ: Color Planet
വി.എഫ്.എക്സ്: പ്രശാന്ത് നായർ (3DS)
സ്റ്റിൽസ്: സിനറ്റ് സേവ്യർ
പ്രൊമോഷൻസ് & മാർക്കറ്റിംഗ്: വിപിൻകുമാർ പൊഫാറ്റിയോ
❤️പി.ആർ.ഒ: ശബരി
Mohanlal Completes Dubbing for Khalifa | Set to Impress as Mamparakkal Ahmed Ali, Worldwide Release on August 20
Mohanlal has completed dubbing for Khalifa, where he plays the pivotal role of Mamparakkal Ahmed Ali. Directed by Vysakh and starring Prithviraj Sukumaran, the action thriller releases worldwide on 20 August 2026.