പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ഐ, നോബഡി’ എന്ന ചിത്രത്തിലെ പുതിയ ഗാനമായ ‘രാവു താണ്ടി’ പുറത്തിറങ്ങി. സംഗീത സംവിധായകൻ ജേക്സ് ബിജോയ് ഒരുക്കിയ ഈ ഗാനം ഇതിനോടകം തന്നെ സംഗീതാസ്വാദകരുടെ ശ്രദ്ധ നേടുകയാണ്. ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് അൻവർ അലിയാണ്. ഗായിക സിതാര കൃഷ്ണകുമാറിന്റെ ശബ്ദത്തിൽ എത്തിയിരിക്കുന്ന ഈ മെലഡി ട്രാക്ക് ചിത്രത്തിന്റെ സംഗീത ആൽബത്തിലേക്ക് മറ്റൊരു ശ്രദ്ധേയ ഗാനമായി മാറുമെന്നാണ് വിലയിരുത്തൽ.
ജേക്സ് ബിജോയിക്കൊപ്പം അലൻ ജോയ് മാത്യു, ആൻഡ്രൂ ഗെർലിച്ചർ, മനീഷ് ഷാജി എന്നിവരും ഗാനത്തിന്റെ സംഗീത നിർമ്മാണത്തിൽ പങ്കാളികളാണ്. ജൂലൈ 9ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്ന ചിത്രത്തിനായി സിനിമാപ്രേമികൾ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
മമ്മൂട്ടി നായകനായ ‘റോഷാക്ക്’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് ‘ഐ, നോബഡി’. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റ്സിന്റെയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ‘സജ്ജേ ഖബ്ബെ – ആന്തം ഓഫ് നോബഡി’ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ആകെ എട്ട് ഗാനങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ ട്രെയ്ലറും മികച്ച പ്രതികരണമാണ് നേടിയത്. ബാങ്ക് കവർച്ചയെ ചുറ്റിപ്പറ്റിയുള്ള ഹീസ്റ്റ് ത്രില്ലർ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നതെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ‘റോഷാക്ക്’, ‘ഇബിലീസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുൾ ആണ് തിരക്കഥ ഒരുക്കുന്നത്. ‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’ എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
വ്യത്യസ്തമായ ദൃശ്യഭാഷയും പുതുമയാർന്ന മേക്കിങ്ങും കൊണ്ട് ശ്രദ്ധ നേടുന്ന ചിത്രത്തിൽ അഞ്ച് ഹൈ-വോൾട്ടേജ് ആക്ഷൻ രംഗങ്ങളും വമ്പൻ കാർ ചേസ് സീക്വൻസുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വാനിക്ക് ബെൻ, കലൈ കിംഗ്സ്റ്റൺ, അമിത് ജോളി ബാസ്റ്റിൻ എന്നിവരാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
🎶✨ #RaavuThaandi is here!
The latest melody track from #INobody, starring Prithviraj Sukumaran and Parvathy Thiruvothu, is now out.
🎵 Music: Jakes Bejoy
🎤 Vocals: Sithara Krishnakumar
✍️ Lyrics: Anwar Ali#Prithviraj #JakesBejoy #MalayalamCinema pic.twitter.com/t9RjNQiR0K— CinemaCafe™ Media (@cinemacafemedia) July 4, 2026
ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽത്താഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ. യു, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ എന്നിവരടങ്ങുന്ന വലിയ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.
അണിയറ പ്രവർത്തകർ
- സംവിധാനം: നിസാം ബഷീർ
- തിരക്കഥ: സമീർ അബ്ദുൾ
- ഛായാഗ്രഹണം: ദിനേശ് പുരുഷോത്തമൻ
- സംഗീതം: ജേക്സ് ബിജോയ്
- എഡിറ്റിംഗ്: റമീസ് എം.ബി
- പ്രൊഡക്ഷൻ ഡിസൈൻ: അർഷാദ് നാക്കോത്ത്
- മേക്കപ്പ്: റോണക്സ് സേവ്യർ
- വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ
- ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം
- പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ
- ഫിനാൻസ് കൺട്രോളർ: കിരൺ നെട്ടയം
- സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്
- വി.എഫ്.എക്സ്: ലവാ കുശ
- കളറിസ്റ്റ്: സുരേഷ് രവി
- സ്റ്റിൽസ്: രോഹിത് കെ സുരേഷ്
- ഡിസൈൻസ്: യെല്ലോ ടൂത്ത്
- ഡിജിറ്റൽ മാർക്കറ്റിംഗ്: വിപിൻ കുമാർ വി.
- പിആർ & പ്രൊമോഷൻസ്: പൊഫാക്ഷിയോ
ഗാനം കാണാം:
Raavu Thaandi Video Song – I, Nobody
Raavu Thaandi Song Released from I, Nobody | Jakes Bejoy’s Melody Wins Hearts Ahead of July 9 Release
The new song Raavu Thaandi from Prithviraj Sukumaran and Parvathy Thiruvothu’s upcoming thriller I, Nobody is out now. Composed by Jakes Bejoy and sung by Sithara Krishnakumar, the melody track adds another highlight to the film’s eight-song album.