മലയാള സിനിമയിൽ ആദ്യമായി സംഗീത സംവിധാനം നിർവഹിക്കാൻ ഒരുങ്ങി തെന്നിന്ത്യൻ സംഗീത ലോകത്തിലെ പ്രമുഖനായ എസ്. തമൻ. ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയാണ് തമന്റെ മലയാള സിനിമാ അരങ്ങേറ്റം. ചിത്രത്തിന്റെ സംഗീത സംവിധാനം തമൻ നിർവഹിക്കുമെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലൂടെ നവാഗതനായ മാത്യൂസ് തോമസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവർ സഹനിർമ്മാതാക്കളും കൃഷ്ണമൂർത്തി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.
സുരേഷ് ഗോപിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഈ സുപ്രധാന അപ്ഡേറ്റ് പുറത്തുവിട്ടത്. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കേറിയ സംഗീത സംവിധായകരിലൊരാളായ തമനെ മലയാള സിനിമയിലേക്ക് എത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പ്രതികരിച്ചു.
മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. സുരേഷ് ഗോപിയുടെ ശക്തമായ മാസ് അവതാരത്തെ സൂചിപ്പിച്ച പോസ്റ്റർ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പിന്നീട് പുറത്തുവന്ന ലൊക്കേഷൻ വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ഒരു മാസ് ആക്ഷൻ എന്റർടെയ്നറായാണ് ‘ഒറ്റക്കൊമ്പൻ’ പ്രേക്ഷകരിലേക്ക് എത്തുന്നത്. നടി അഭിനയയാണ് ചിത്രത്തിലെ നായിക. സുരേഷ് ഗോപിയുടെ ആരാധകർ പ്രതീക്ഷിക്കുന്ന എല്ലാ വാണിജ്യ ഘടകങ്ങളും ഉൾക്കൊള്ളുന്ന സിനിമയായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
🔥 Music sensation S. Thaman makes his Malayalam debut with #Ottakomban starring Suresh Gopi.
Produced by Sree Gokulam Movies, the big-budget action entertainer is directed by Mathews Thomas and promises a grand cinematic experience. 🎶💥#SureshGopi #Thaman #Ottakomban… pic.twitter.com/B1s8YBbKsZ
— CinemaCafe™ Media (@cinemacafemedia) June 26, 2026
ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘന രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഉൾപ്പെടെ എഴുപതിലധികം അഭിനേതാക്കൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ നിലവിൽ ഒരുങ്ങുന്ന വമ്പൻ പ്രോജക്ടുകളിൽ ഒന്നാണ് ‘ഒറ്റക്കൊമ്പൻ’. ഇതുകൂടാതെ ജയസൂര്യ നായകനായ ‘കത്തനാർ’, എസ്.ജെ. സൂര്യയുടെ ‘കില്ലർ’, മോഹൻലാൽ ചിത്രം ‘L367’ എന്നിവയും നിർമ്മാണഘട്ടത്തിലുണ്ട്. അടുത്തിടെ ‘പ്രകമ്പനം’ സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവും ഗോകുലം മൂവീസ് പ്രഖ്യാപിച്ചിരുന്നു.
സാങ്കേതിക പ്രവർത്തകർ
രചന – ഷിബിൻ ഫ്രാൻസിസ്
സംവിധാനം – മാത്യൂസ് തോമസ്
ഛായാഗ്രഹണം – ഷാജികുമാർ
സംഗീതം – എസ്. തമൻ
എഡിറ്റിംഗ് – ഷഫീഖ് വി.ബി
ഗാനരചന – വയലാർ ശരത്ചന്ദ്ര വർമ്മ
കലാസംവിധാനം – ഗോകുൽ ദാസ്
ആക്ഷൻ – കലയ് കിങ്സൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് ശിവ, സിൽവ
നൃത്തസംവിധാനം – സാൻഡി
സൗണ്ട് ഡിസൈൻ – എം.ആർ. രാജാകൃഷ്ണൻ
മേക്കപ്പ് – റോണക്സ് സേവ്യർ
കോസ്റ്റ്യൂം ഡിസൈൻ – അനീഷ് ഗോപി, അക്ഷയ പ്രേംനാഥ്
പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ
കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല
ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് – കെ.ജെ. വിനയൻ, ദീപക് നാരായൺ
പ്രൊഡക്ഷൻ മാനേജർ – പ്രഭാകരൻ കാസർകോട്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി
സ്റ്റിൽസ് – റോഷൻ, ജിത്തു ഫ്രാൻസിസ്
ഡിസൈൻ – യെല്ലോ ടൂത്സ്
പിആർഒ – വാഴൂർ ജോസ്, ശബരി
Thaman Makes Malayalam Debut with Suresh Gopi’s Ottakomban | Sree Gokulam Movies
South Indian music sensation S. Thaman is set to make his Malayalam debut with Suresh Gopi’s big-budget action entertainer Ottakomban. Produced by Sree Gokulam Movies and directed by Mathews Thomas, the film features an ensemble cast and promises a grand cinematic experience.