മധുബാലയും ഇന്ദ്രൻസും പ്രധാന വേഷങ്ങളിലെത്തുന്ന ‘ചിന്ന ചിന്ന ആസൈ’ മികച്ച പ്രേക്ഷക പിന്തുണയോടെ വിജയകരമായി രണ്ടാം വാരത്തിലേക്ക് കടന്നു. റിലീസ് ദിനം മുതൽ ശ്രദ്ധേയമായ അഭിപ്രായങ്ങൾ നേടിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെയാണ് പ്രദർശനം തുടരുന്നത്. ഹൃദയസ്പർശിയായ കഥയും മികച്ച പ്രകടനങ്ങളും കൊണ്ട് പ്രേക്ഷകരെ ആകർഷിച്ച സിനിമയെ നിരൂപകരും പ്രശംസിക്കുന്നു.
വർഷാ വാസുദേവ് രചിച്ച് സംവിധാനം ചെയ്ത ചിത്രം ബാബുജി പ്രൊഡക്ഷൻസ് ബാനറിൽ അഭിജിത് ബാബുജിയാണ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലെ വിതരണാവകാശം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ഏറ്റെടുത്തിരുന്നു.
ആദ്യവാരത്തിലെ മികച്ച മൗത്ത് പബ്ലിസിറ്റിയുടെ കരുത്തിൽ രണ്ടാം വാരത്തിലും ചിത്രത്തിന് കൂടുതൽ പ്രേക്ഷക പിന്തുണ ലഭിക്കുകയാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ മികച്ച പ്രദർശനം തുടരുന്ന ചിത്രം ഗൾഫ് രാജ്യങ്ങളിലെയും പ്രദർശനങ്ങളിലൂടെ ശ്രദ്ധ നേടുന്നുണ്ട്.
പ്രണയം, ബന്ധങ്ങൾ, ജീവിതത്തിന്റെ ചെറിയ സന്തോഷങ്ങൾ, വൈകാരിക നിമിഷങ്ങൾ എന്നിവ മനോഹരമായി കോർത്തിണക്കുന്ന ഒരു ഫീൽ-ഗുഡ് ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൂർണമായും വാരണാസിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമ, പ്രേക്ഷകരെ ഒരേസമയം സ്പർശിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അനുഭവമാണ് സമ്മാനിക്കുന്നത്.
മാധവൻ മാസ്റ്റർ എന്ന കഥാപാത്രത്തെ ഇന്ദ്രൻസ് അതീവ സ്വാഭാവികതയോടെ അവതരിപ്പിക്കുമ്പോൾ, ലീല എന്ന കഥാപാത്രത്തിലൂടെ മധുബാല ശക്തമായ തിരിച്ചുവരവാണ് മലയാള സിനിമയിൽ നടത്തുന്നത്. ഇരുവരുടെയും അഭിനയ മികവും സ്ക്രീനിലെ മനോഹരമായ കെമിസ്ട്രിയും ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്താണെന്നാണ് പ്രേക്ഷക പ്രതികരണം. സമീപകാലത്ത് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ കൈയടി നേടിയ ഇന്ദ്രൻസ്, ഈ ചിത്രത്തിലൂടെയും തന്റെ പ്രകടന മികവ് വീണ്ടും തെളിയിക്കുന്നു.
🎬 #ChinnaChinnaAasai enters its 2nd successful week in theatres! ❤️
Starring Madhubala and Indrans, the emotional feel-good drama continues to win audiences with its heartfelt story, brilliant performances, and Govind Vasantha’s soulful music.#MalayalamCinema #Indrans… pic.twitter.com/efWKm56Oar
— CinemaCafe™ Media (@cinemacafemedia) June 26, 2026
അപർണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്ട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതവും സിനിമയുടെ വൈകാരികതയ്ക്ക് കൂടുതൽ ഭംഗി പകരുന്ന ഘടകമായി മാറിയിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം സംഗീതാസ്വാദകരുടെ പ്രിയപ്പെട്ടവയായി മാറിക്കഴിഞ്ഞു.
സാങ്കേതിക പ്രവർത്തകർ:
ഛായാഗ്രഹണം – ഫയിസ് സിദ്ധിക്ക് | സംഗീതം – ഗോവിന്ദ് വസന്ത | എഡിറ്റിംഗ് – റെക്സൺ ജോസഫ് | പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായൺ | ആർട്ട് ഡയറക്ടർ – സാബു മോഹൻ | വസ്ത്രാലങ്കാരം – സമീറാ സനീഷ് | മേക്കപ്പ് – രഞ്ജിത്ത് അമ്പാടി | സൗണ്ട് ഡിസൈൻ – രംഗനാഥ് രവി | സൗണ്ട് മിക്സിംഗ് – പി.സി. വിഷ്ണു | കൊറിയോഗ്രഫി – ബ്രിന്ദാ | ചീഫ് അസോസിയേറ്റ് ഡയറക്ടർ – നവനീത് കൃഷ്ണ | ലൈൻ പ്രൊഡ്യൂസർ – ബിജു പി. കോശി | ഡി.ഐ – ചലച്ചിത്രം ഫിലിം സ്റ്റുഡിയോ | വി.എഫ്.എക്സ് – പിക്റ്റോറിയൽ എഫ്.എക്സ് | കളറിസ്റ്റ് – ഷണ്മുഖ പാണ്ട്യൻ | ടൈറ്റിൽ ഡിസൈൻ – ജെറി | പബ്ലിസിറ്റി ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ് | ട്രെയിലർ കട്ട് – മഹേഷ് ഭുവനേന്ദ് | ഗാനരചന – അൻവർ അലി, ഉമാദേവി, വരുൺ ഗ്രോവർ, ഗജ്നൻ മിത്കേ | ഗായകർ – ചിന്മയി ശ്രീപദ, കപിൽ കപിലൻ, ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ | സ്റ്റിൽസ് – നവീൻ മുരളി | ❤️പിആർഒ – ശബരി | ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.
Chinna Chinna Aasai Enters Second Week Successfully | Madhubala & Indrans Win Hearts
Madhubala and Indrans’ emotional drama Chinna Chinna Aasai has entered its second successful week in theatres with strong audience support. Directed by Varsha Vasudev, the feel-good film continues to earn praise for its heartfelt story, performances, and Govind Vasantha’s soulful music.