Harivarasanam എന്ന ബിഗ് ബഡ്ജറ്റ് മലയാള ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. Saiju Kurup നായകനാകുന്ന ചിത്രം, തിയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ വിജയമായ Mohiniyattam ന് ശേഷമുള്ള അദ്ദേഹത്തിന്റെ പുതിയ പ്രധാന പ്രോജക്ടാണ്.
മലയാളികൾക്ക് നിരവധി ശ്രദ്ധേയ സിനിമകൾ സമ്മാനിച്ച Ajith Vinayaka Films ന്റെ ബാനറിൽ Vinayaka Ajith ആണ് ചിത്രം നിർമ്മിക്കുന്നത്. Rajesh Nair സംവിധാനം ചെയ്യുന്ന ചിത്രം Salt Mango Tree, Thrissur Pooram എന്നീ സിനിമകൾക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ പുതിയ സംവിധാന സംരംഭമാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ഡോ. അമ്പാടി കെ ആണ്.
#Harivarasanam title poster unveiled 🔥🙏
After the blockbuster success of #Mohiniyattam, #SaijuKurup returns with a big-budget Malayalam entertainer directed by #RajeshNair and produced by #AjithVinayakaFilms. Shoot begins this July in Thiruvananthapuram. 🎬✨#MalayalamCinema pic.twitter.com/jUF7fQ3IVz
— CinemaCafe™ Media (@cinemacafemedia) May 28, 2026
സൈജു കുറുപ്പിനൊപ്പം തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം ഇപ്പോൾ പ്രീ-പ്രൊഡക്ഷന്റെ അവസാനഘട്ടത്തിലാണ്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശബരിമലയുടെ പടുകൂറ്റൻ സെറ്റ് നിർമ്മാണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കും ഈ വമ്പൻ സെറ്റെന്നാണ് റിപ്പോർട്ട്.
Ranjin Raj ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. Malikappuram ന് ശേഷം ആത്മീയതയും വികാരതീവ്രതയും ചേർന്ന മറ്റൊരു പ്രോജക്ടിലേക്കാണ് സംഗീതസംവിധായകൻ എത്തുന്നത്.
ചിത്രത്തിന്റെ സാങ്കേതിക സംഘത്തിൽ പ്രോജക്ട് ഡിസൈനർ ആർ. ജയചന്ദ്രൻ, ഛായാഗ്രാഹകൻ സജാദ് കാക്കു, എഡിറ്റർ അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ രാഖിൽ, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പാർത്ഥൻ സി., മേക്കപ്പ് ഹസ്സൻ വണ്ടൂർ, അസോസിയേറ്റ് ഡയറക്ടർ നിധീഷ് എന്നിവരാണ് ഉൾപ്പെടുന്നത്.
സ്റ്റിൽസ് ജെഫിൻ ബിജോയ്, ഡിസൈൻ ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ ഒ Pratheesh Sekhar എന്നിവരാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ ജൂലൈയിൽ തിരുവനന്തപുരത്ത് ആരംഭിക്കും.
Saiju Kurup’s ‘Harivarasanam’ Title Poster Unveiled After Mohiniyattam Success
Saiju Kurup’s big-budget Malayalam film Harivarasanam has officially unveiled its title poster. Directed by Rajesh Nair and produced by Ajith Vinayaka Films, the film begins shooting in July.