ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘മഞ്ഞുമ്മൽ ബോയ്സ്’ന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രമായ ‘ബാലൻ – ദി ബോയ്’യുടെ ആഗോള റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 ജൂൺ 19നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നത്. മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘ബാലൻ – ദി ബോയ്’ ഇതിനോടകം തന്നെ സിനിമാ ലോകത്ത് വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
ചിത്രത്തിന്റെ ആഗോള റിലീസിന് മുന്നോടിയായി, ലോകപ്രശസ്തമായ കാൻസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന്റെ പ്രത്യേക മാർക്കറ്റിങ് സ്ക്രീനിംഗ് സംഘടിപ്പിക്കപ്പെടും. മെയ് 14നാണ് ചിത്രത്തിന്റെ പ്രദർശനം കാൻസിൽ നടക്കുന്നത്. അന്താരാഷ്ട്ര സിനിമാ വിദഗ്ധർ ഉൾപ്പെടെയുള്ള പ്രേക്ഷക സമൂഹത്തിന് മുന്നിൽ ചിത്രം അവതരിപ്പിക്കപ്പെടുന്നതോടെ, മലയാള സിനിമയുടെ ആഗോള സ്വീകാര്യതക്ക് മറ്റൊരു വലിയ മുന്നേറ്റമാകും ‘ബാലൻ – ദി ബോയ്’ സമ്മാനിക്കുക എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
കെ വി എൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നീ ബാനറുകളിൽ വെങ്കട് കെ നാരായണയും ശൈലജ ദേശായി ഫെനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത സംവിധായകനായ ജിത്തു മാധവൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ശക്തമായ വികാരങ്ങളും ബന്ധങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് റിപ്പോർട്ടുകൾ.
After the blockbuster success of #ManjummelBoys, director Chidambaram returns with #BalanTheBoy 🎬✨
The emotional pan-Indian drama releases worldwide on June 19 and is also set for a special Cannes Film Festival screening on May 14. #Chidambaram #MalayalamCinema #Cannes2026 pic.twitter.com/czLhAodDKw— CinemaCafe™ Media (@cinemacafemedia) May 11, 2026
ലോകമെമ്പാടുമുള്ള എല്ലാ പ്രായക്കാരെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലുള്ള കഥയാണ് ‘ബാലൻ – ദി ബോയ്’ പറയുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. ഐഡന്റിറ്റി, അതിജീവനം, അമ്മയും കുഞ്ഞും തമ്മിലുള്ള ഹൃദയസ്പർശിയായ ബന്ധം എന്നിവയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം, ശക്തമായ വികാരാനുഭവവും ദൃശ്യഭംഗിയും ഒരുമിച്ചുചേരുന്ന ഒരു സിനിമാനുഭവമായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക.
കാൻസിൽ നടക്കുന്ന മാർക്കറ്റിങ് സ്ക്രീനിംഗിലൂടെ ചിത്രം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുമ്പോൾ, മലയാള സിനിമയുടെ സൃഷ്ടിപരമായ കരുത്തിനും ഇത് വലിയ അംഗീകാരമായി മാറും. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന വമ്പൻ വിജയത്തിന് ശേഷം ചിദംബരം ഒരുക്കുന്ന ചിത്രം എന്ന നിലയിലും സിനിമയ്ക്ക് വലിയ പ്രതീക്ഷകളാണ് ഉയരുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസിനെത്തും. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം കേരളത്തിനകത്തും പുറത്തും വലിയ പ്രേക്ഷക പിന്തുണ നേടുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദ് ആണ്. സുഷിൻ ശ്യാം സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹർഷൻ നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരി. കാസ്റ്റിംഗ് ഡയറക്ടറും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായി ഗണപതിയും പ്രവർത്തിക്കുന്നു. വസ്ത്രാലങ്കാരം സപ്ന കാജാ റാവുത്തർ, മേക്കപ്പ് റോണക്സ് സേവ്യർ, ആർട്ട് ഡയറക്ഷൻ ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.
അസോസിയേറ്റ് പ്രൊഡ്യൂസർമാരായി സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ എന്നിവരും, പ്രൊഡക്ഷൻ കൺട്രോളറായി ദീപക് പരമേശ്വരനും പ്രവർത്തിക്കുന്നു. അസോസിയേറ്റ് ഡയറക്ടർമാർ ബിനു ബാലൻ, എസ് കെ ശ്രീരാഗ്. കളറിസ്റ്റ് ശ്രീക് വാര്യർ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ രോഹിത് കെ സുരേഷ്, പിആർഒ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്സ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
Balan The Boy Release Date Announced: Chidambaram’s Next After Manjummel Boys Hits Theatres on June 19
Director Chidambaram’s much-awaited film Balan – The Boy, after the blockbuster success of Manjummel Boys, will release worldwide on June 19, 2026. The emotional pan-Indian drama is also set for a special marketing screening at the Cannes Film Festival on May 14.